Saturday, December 13, 2025

ബ്രഹ്മോസ് മിസൈൽ പാകിസ്ഥാന് നൽകിയത് ഉറക്കമില്ലാത്ത രാത്രികൾ! ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

കാൺപൂർ: ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനികശക്തി ലോകത്തിന് മുമ്പിൽ പ്രദർശിപ്പിച്ചുവെന്നും ബ്രഹ്മോസ് മിസൈൽ പാകിസ്ഥാന് ഉറക്കമില്ലാത്ത രാത്രികളാണ് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. . ഉത്തർപ്രദേശിലെ കാൺപുരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

“പാകിസ്ഥാനിലെ ഭീകരവാദ കേന്ദ്രങ്ങളിൽ കടന്നുചെന്നു. നൂറുകണക്കിന് മൈലുകൾക്കുള്ളിലേക്ക് പോയി ഭീകരവാദികളെ തകർക്കാൻ നമ്മുടെ സായുധസേന ധൈര്യം കാണിച്ചു. പാക് സൈന്യം യുദ്ധം അവസാനിപ്പിക്കാൻ യാചിച്ചു. വിഡ്ഢികളാക്കരുത്, ഓപ്പറേഷൻ സിന്ദൂർ ഇനിയും അവസാനിച്ചിട്ടില്ല എന്നാണ് ആ ശത്രുക്കളോട് എനിക്ക് പറയാനുള്ളത്.”- നരേന്ദ്രമോദി പറഞ്ഞു.

Related Articles

Latest Articles