Wednesday, December 17, 2025

കസ്റ്റഡിയിലെടുത്ത യുവാവിന്റെ പരാക്രമം; ആറൻമുളയിൽ എസ്ഐയെ തള്ളിയിട്ട് കൈയോടിച്ചു

പത്തനംതിട്ട: മദ്യലഹരിയിൽ ജില്ലാ ആശുപത്രിയിൽ ബഹളം വച്ചതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാവ് എസ്ഐയെ തള്ളിയിട്ട് കൈയോടിച്ചു. ആറന്മുള എസ്ഐ സജു ഏബ്രഹാമിന്റെ കൈയ്യാണ് ഒടിഞ്ഞത്. ചൊവ്വാഴ്ച രാത്രി 11.30നാണ് യുവാവിന്റെ പരാക്രമം നടന്നത്. കുറുന്താർ സ്വദേശിയായ അഭിലാഷാണ് എസ്ഐയെ തളളിയിട്ടതെന്ന് പോലീസ് പറഞ്ഞു.

കോഴഞ്ചേരിയിലെ ജില്ലാ ആശുപത്രിയിൽ യുവാവ് മദ്യപിച്ച് ബഹളം വയ്ക്കുന്നെന്ന വിവരമറിഞ്ഞാണ് എസ്ഐ സ്ഥലത്തെത്തിയത്. അഭിലാഷിനെ കസ്റ്റഡിയിലെടുത്ത ശേഷം വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി പോലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. എന്നാൽ സ്റ്റേഷനിലേക്കുളള പടികൾ കടക്കും മുൻപ് ഇയാൾ എസ്ഐയെ തള്ളിയിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തൂണിൽ ഇടിച്ചാണ് എസ്ഐയുടെ കൈ ഒടിഞ്ഞത്. അടുത്ത ദിവസം സർജറി നടത്തും.

Related Articles

Latest Articles