Bravery of youth in Chengannur District Hospital; Four people who tried to attack doctors and hospital staff with scissors were arrested
ചെങ്ങന്നൂര്‍: ജില്ലാ ആശുപത്രിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഡോക്ടറെയും ആശുപത്രി ജീവനക്കാരെയും കത്രിക കൊണ്ട് ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്ത കേസിൽ നാല് പേർ അറസ്റ്റിൽ. കോട്ടയം മാടപ്പള്ളി പത്തിച്ചിറ കോളനി പെരുമ്പനച്ചി തപാലതിര്‍ത്തിയില്‍ പാണാട്ടിൽ വീട്ടിൽ ബിപിൻ(23), തിരുവല്ല കാവുംഭാഗം ആലുംതുരുത്തി വാമനപുരം കൊട്ടാരം ചിറയിൽ വീട്ടിൽ ജോൺസൺ (20), കാവുംഭാഗം പെരുംതുരുത്തി നടുവിലേത്തറ വീട്ടിൽ അഖിൽ ബാബു (24), കാവുംഭാഗം പെരുംതുരുത്തി താഴ്ചത്തറയിൽ അജു പോൾ (22) എന്നിവരാണ് അറസ്റ്റിലായത്.
അജു പോളിന്റെ ബന്ധുവിന്റെ ശവസംസ്കാരച്ചടങ്ങിന് ചെങ്ങന്നൂർ പൂമല ചെട്ടിയാമോടിയിലെത്തിയതാണ് സംഘം. മരണവീട്ടിൽ ബിപിനും ജോൺസണും തമ്മിൽ അടിപിടിയുണ്ടായി. പരി ക്കേറ്റതിനെ തുടർന്ന് ബുധനാഴ്ച രാത്രി എട്ടരയോടെ ചികിത്സ തേടി ആശുപത്രിയിലെത്തി. ബൈക്കിൽ നിന്നു വീണു പരിക്കേറ്റെന്നാണ് ആശുപത്രി ജീവനക്കാരോടു പറഞ്ഞത്. അത്യാഹിതവിഭാഗത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മെഡിക്കൽ ഓഫിസർ ഡോ.സിമൽ തോമസ് കോശി പ്രതികളുടെ ശരീരത്തിലെ പരിക്കുകൾ പരിശോധിക്കുന്നതിനിടെ വിവരം പോലീസിൽ അറിയിക്കരുതെന്ന് പ്രതികൾ ആവശ്യപ്പെട്ടു. പിന്നീട് തർക്കത്തെതുടർന്ന് ഡോക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ആശുപത്രി ജീവനക്കാർ വിവരം അറിയിച്ചതിനെ തുടർന്നു സെക്യൂരിറ്റി ജീവനക്കാരും പോലീസ് എയ്ഡ്പോസ്റ്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോം ഗാർഡുകളും അത്യാഹിത വിഭാഗത്തിലെത്തി. പോലീസിലും വിവരം അറിയിച്ചു. ഇതോടെ പ്രതികൾ ഡോക്ടറെയും സെക്യൂരിറ്റി ജീവനക്കാരെയും മറ്റ് ജീവനക്കാരെയും പൊലീസ് ഉദ്യോഗസ്ഥരെയും അസഭ്യം പറയാൻ തുടങ്ങി. ഇതിനിടെ ബിപിൻ ആശുപത്രിയിലെ കത്രികയെടുത്ത് ഡോക്ടറുടെയും മറ്റു ജീവനക്കാരുടെയും നേർക്കു വീശി.
വിവരമറിഞ്ഞ് സ്റ്റേഷനിൽ നിന്നു കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു. ആരോഗ്യപ്രവർത്തകർക്കും ചികിത്സാ സ്ഥാപനങ്ങൾക്കും എതിരായ അതിക്രമങ്ങൾ തടയുന്ന നിയമപ്രകാരവും ആശുപത്രി ജീവനക്കാർക്കെതിരെ വധശ്രമം നടത്തിയതിനും അവരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…