Monday, December 15, 2025

ബ്രസീലില്‍ മിന്നല്‍ പ്രളയം; തെരുവുകള്‍ ഒലിച്ചുപോയി; 78 മരണം; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം

ബ്രസീലിയ: ബ്രസീലിൽ (Brazil) മിന്നൽ പ്രളയം. ബ്രസീല്‍ നഗരമായ പെട്രോപോളിസിനെ ദുരിതത്തിലാക്കിയാണ് മിന്നല്‍ പ്രളയം നാശം വിതച്ചത്. തെരുവുകള്‍ കുത്തിയൊലിച്ച് ഒഴുകുന്ന നദികളായി മാറി. വാഹനങ്ങള്‍ ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

കനത്തമഴയില്‍ മണ്ണിടിച്ചില്‍ ഉണ്ടായതാണ് ദുരിതം വര്‍ധിപ്പിച്ചത്. മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കുന്നതിന് രക്ഷാദൗത്യം തുടരുകയാണ്. പ്രമുഖ നഗരമായ റിയോ ഡി ജനീറോയുടെ വടക്കുഭാഗത്തുള്ള സുഖവാസ കേന്ദ്രമാണ് പെട്രോപോളിസ്. വീടുകള്‍ നഷ്ടപ്പെട്ടവരെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. നൂറു കണക്കിന് ആളുകള്‍ ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കഴിയുന്നതായാണ് റിപ്പോര്‍ട്ടുകള്‍. തെക്കുകിഴക്കൻ ബ്രസീലിൽ ഈ വർഷം തുടക്കം മുതൽ തന്നെ വലിയ മഴപ്പെയ്ത്ത് സംഭവിച്ചിരുന്നു.ഇതു പലയിടത്ത്

പ്രളയങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തു.

Related Articles

Latest Articles