Kerala

കരാർ വ്യവസ്ഥകൾ ലംഘിച്ചു! അയ്യപ്പസേവാസംഘം കോട്ടയം ശാഖ പ്രവർത്തിച്ചിരുന്ന കെട്ടിടം ദേവസ്വം കമ്മിഷണറുടെ ഉത്തരവു പ്രകാരം പൂർണമായി ഏറ്റെടുത്തെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ്

കോട്ടയം: കരാർ വ്യവസ്ഥകൾ ലംഘിച്ചതിന്റെ പേരിൽ തിരുനക്കര ക്ഷേത്ര മൈതാനത്ത് അയ്യപ്പസേവാസംഘം കോട്ടയം ശാഖ പ്രവർത്തിച്ചിരുന്ന കെട്ടിടം ദേവസ്വം കമ്മിഷണറുടെ ഉത്തരവു പ്രകാരം പൂർണമായി ഏറ്റെടുത്തതായി ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ പി.കെ. ലീന അറിയിച്ചു.

അയ്യപ്പ സേവാസംഘത്തിന് 1968ൽ വ്യവസ്ഥകൾ പ്രകാരം വാടകയ്ക്ക് നൽകിയിരുന്നതാണ് ഈ കെട്ടിടം. സ്ഥലവും കെട്ടിടവും തിരുനക്കര ദേവസ്വത്തിന്റെ പേരിലേക്ക് മാറ്റി വിവരം കളക്ടറെ അറിയിക്കണമെന്നാണ് ദേവസ്വത്തിന്റെ ഉത്തരവ്. കെട്ടിട മുറികൾ മറ്റു പ്രവർത്തനങ്ങൾക്കും സമ്മേളനങ്ങൾക്കുമായി വാടകയ്ക്ക് കൊടുത്തും ബിസിനസ് സ്ഥാപനങ്ങളുടെ പരസ്യ ബോർഡുകൾ കെട്ടിടത്തിൽ സ്ഥാപിച്ചും മറ്റും അനധികൃത സാമ്പത്തിക ലാഭം ഉണ്ടാക്കുന്നതായും അസി. ദേവസ്വം കമ്മിഷണറുടെ നോട്ടിസിൽ പറയുന്നു.

എന്നാൽ മുൻസിഫ് കോടതിയുടെ അനുമതിയോടെയാണ് കെട്ടിടത്തിൽ പ്രവർത്തിക്കുന്നതെന്ന് അയ്യപ്പസേവാസംഘം കോട്ടയം ശാഖാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ അറിയിച്ചു. ദേവസ്വം ഓംബുഡ്സ്മാന്റെ റിപോർട്ടിന്റെ അടിസ്ഥാനത്തിൽ ഹൈക്കോടതി ദേവസ്വം ബെഞ്ച് സ്വമേധയാ എടുത്ത കേസിൽ ദേവസ്വം ബോർഡിനും അയ്യപ്പ സേവാസംഘത്തിനും നോട്ടീസ് അയച്ചിരിക്കുന്ന സാഹചര്യത്തിലാണ് ദേവസ്വത്തിന്റെ ഇപ്പോഴത്തെ നടപടിയെന്നും അദ്ദേഹം പറഞ്ഞു.

B4 Admin

Recent Posts

ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് വിപുലമായ സുരക്ഷാ ഒരുക്കങ്ങൾ: ഭക്തജനങ്ങൾക്ക് പൂർണ്ണ സുരക്ഷയും സൗകര്യങ്ങളും ഉറപ്പാക്കാൻ കളക്ടറേറ്റിൽ ഉന്നതതല അവലോകനയോഗം!

വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…

12 hours ago

ആഗോള രാഷ്ട്രീയ വേദികളിൽ ഭാരതത്തിന്റെ മാതൃകാപരമായ കരുത്ത് അംഗീകരിക്കപ്പെടുന്നു: ക്വാഡ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ഡൊണാൾഡ് ട്രംപ്!

ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…

13 hours ago

അയ്യപ്പസന്നിധിയിൽ ഇനി തനത് കേരളീയ സദ്യ: പുലാവും ഉപ്പുമാവും മാറ്റി സമ്പൂർണ്ണ സദ്യ വിളമ്പി തിരുവിതാംകൂർ ദേവസ്വം ബോർഡ്!

മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…

13 hours ago

ബംഗ്ലാദേശ് രാഷ്ട്രീയ സംഘർഷം ലണ്ടൻ തെരുവുകളിലേക്ക്: അവാമി ലീഗ് പ്രതിഷേധത്തെ തുടർന്ന് എൻസിപി നേതാവ് നഹിദ് ഇസ്ലാം പിൻവാതിലിലൂടെ രക്ഷപ്പെട്ടു!

ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…

16 hours ago

കളിക്കളത്തിൽ നിന്ന് ടീം മാനേജ്‌മെന്റിലേക്ക്: ചെന്നൈ സൂപ്പർ കിങ്‌സിൽ പുതിയ ദൗത്യവുമായി എം.എസ് ധോണി

ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്‌സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…

17 hours ago

ശബരിമല തീർത്ഥാടകരുടെ അധിക യാത്രാനിരക്ക് കുറയ്ക്കണം സൗജന്യ ബസ് സർവീസിന് സംഘടനകളെ അനുവദിക്കണം: ബിജെപി

തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…

17 hours ago