Saturday, December 13, 2025

ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലേവ് ആഗസ്ത് 29ന് തിരുവനന്തപുരത്ത് ! തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി ഉദ്ഘാടനം നിർവ്വഹിക്കും

തിരുവനന്തപുരം: കേസരി വാരിക സംഘടിപ്പിക്കുന്ന ബ്രിഡ്ജിങ് സൗത്ത് കോണ്‍ക്ലവ് ആഗസ്ത് 29ന് തിരുവനന്തപുരത്ത് സൗത്ത് പാർക്കിൽ നടക്കും.ദേശവിരുദ്ധ പ്രചരണങ്ങൾക്കു മറുപടി നൽകുന്നതിനൊപ്പം തീർത്ഥയാത്രയിലൂടെയും വിനോദ സഞ്ചാരത്തിലൂടെയും സാംസ്കാരിക ‘ഐക്യം’ എന്ന പ്രമേയം മുൻനിർത്തിയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

വിഘടനപരമായ ആഖ്യാനങ്ങൾ പ്രോൽസാഹിപ്പിക്കുന്നതിൽ അക്കാദമിക മേഖലയ്ക്കുള്ള പങ്ക്, എന്താണ് ചില മാദ്ധ്യമങ്ങൾ ദേശവിരുദ്ധമാകാൻ കാരണം എന്നീ വിഷയങ്ങളെ അധികരിച്ചുള്ള സെഷനുകൾ നടക്കും. തമിഴ്‌നാട് ഗവർണർ ആർ.എൻ.രവി കോൺക്ലേവിൻ്റെ ഉദ്ഘാടനം നിർവ്വഹിക്കും. കേന്ദ്രമന്ത്രി ശ്രീപദ് നായിക് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. ബി.ജെ.പി. ദേശീയ സംഘടന സെക്രട്ടറി ബി. എൽ. സന്തോഷ്, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ, മുൻ അംബാസഡർ ഡോ. ടി.പി.ശ്രീനിവാസൻ, മുൻ ഡി.ജി.പി ഡോ.ടി.പി.സെൻകുമാർ, മഖൻലാൽ ചതുർവേദി ജേണലിസം സർവ്വകലാശാല വൈസ് ചാൻസലർ ഡോ.കെ.ജി. സുരേഷ്, ഓർഗനൈസർ ചീഫ് എഡിറ്റർ പ്രഫുൽ കേൽക്കർ, രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ, കേസരി മുഖ്യപത്രാധിപർ, ഡോ.എൻ.ആർ. മധു തുടങ്ങിയ പ്രമുഖർ പങ്കെടുക്കും .

Related Articles

Latest Articles