കൊൽക്കത്ത :- കോവിഡ് ബാധയെ തുടർന്ന് ബ്രിഗേഡിയർ മരിച്ചു. വികാസ് സാമ്യാല്‍ എന്ന ബ്രിഗേഡിയറാണ് മരിച്ചത്. അലിപൂരിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കരസേനയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കൊല്‍ക്കത്തയിലെ ഇസ്റ്റേന്‍ കമാന്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു വികാസ് സാമ്യാല്‍.
അതേസമയം,രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു കഴിഞ്ഞു. ഇതുവരെ 6,04,641 പേര്‍ക്കാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് ദിവസത്തിനുള്ളിലാണ് ഇത്രേയധികം പോസിറ്റീവ് കേസുകൾ വർധിച്ചതെന്നത് ശ്രദ്ധേയം. ഇന്നലെ മാത്രം 19,148 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 434 പേര് കൂടി വൈറസ് ബാധ മൂലം മരിച്ചു. നിലവില്‍ 17,834 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച് കോവിഡ് ബാധിച്ച് മരിച്ചത്. ദിനം പ്രതി രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നു.
കണ്ണൂർ: മുഖ്യമന്ത്രിയുടെ ഓഫീസ് കൂടി ജുഡീഷ്യൻ അന്വേഷണത്തിന്റെ ഭാഗമായതുകൊണ്ടാണ് സോളാർ സമരം പിൻവലിച്ചതെന്നും എല്ലാ ആവശ്യങ്ങളും നിർവ്വഹിക്കാൻ സമരങ്ങൾക്ക് കഴിയില്ലെന്നും…
മകനെ ആര് ഏറ്റെടുക്കും! സോണിയ ഗാന്ധിയെ ട്രോളി ഹിമന്ത ബിശ്വ ശർമ്മ | Himanta Biswa Sarma
തിരുവനന്തപുരം∙ കേരളത്തിൽ നാല് ജില്ലകളിൽ വരുന്ന മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ആലപ്പുഴ,…
മമതയെ തള്ളിയ അധിര്‍ രഞ്ജന്‍ താക്കീതുമായി ഖാര്‍ഗെ! |congress
ദില്ലി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പേഴ്സണല്‍ അസിസ്റ്റന്റ് ബൈഭവ് കുമാറിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് ബി.ജെ.പി ആസ്ഥാനത്തിന് പുറത്ത്…
സനാതന ധർമമത്തിലാണ് ഇനി ലോകത്തിന് പ്രതീക്ഷ ! ഫ്രാൻസിൽ നടന്ന ഒരു വിവാഹം | marriage