Tuesday, May 7, 2024
spot_img

കോവിഡ് -19 ബാധിച്ച് ഇന്ത്യന്‍ കരസേന ബ്രിഗേഡിയര്‍ മരിച്ചു

കൊൽക്കത്ത :- കോവിഡ് ബാധയെ തുടർന്ന് ബ്രിഗേഡിയർ മരിച്ചു. വികാസ് സാമ്യാല്‍ എന്ന ബ്രിഗേഡിയറാണ് മരിച്ചത്. അലിപൂരിലെ സൈനിക ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കരസേനയിലെ ഏറ്റവും ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കൊല്‍ക്കത്തയിലെ ഇസ്റ്റേന്‍ കമാന്‍ഡില്‍ ജോലി ചെയ്യുകയായിരുന്നു വികാസ് സാമ്യാല്‍.

അതേസമയം,രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം ആറ് ലക്ഷം പിന്നിട്ടു കഴിഞ്ഞു. ഇതുവരെ 6,04,641 പേര്‍ക്കാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് ദിവസത്തിനുള്ളിലാണ് ഇത്രേയധികം പോസിറ്റീവ് കേസുകൾ വർധിച്ചതെന്നത് ശ്രദ്ധേയം. ഇന്നലെ മാത്രം 19,148 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ 434 പേര്‍ കൂടി വൈറസ് ബാധ മൂലം മരിച്ചു. നിലവില്‍ 17,834 പേരാണ് ഔദ്യോഗിക കണക്കനുസരിച്ച്‌ കോവിഡ് ബാധിച്ച്‌ മരിച്ചത്. ദിനം പ്രതി രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നു.

Related Articles

Latest Articles