Monday, December 15, 2025

“ദില്ലിയിൽ നടന്ന ഗുസ്തി താരങ്ങളുടെ സമരം കോൺഗ്രസ് ഗൂഢാലോചനയുടെ ഭാഗം ! ഇവർ ഹരിയാനയിലെ പെൺമക്കൾക്ക് നാണക്കേട്” വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ തുറന്നടിച്ച് ബ്രിജ് ഭൂഷൺ ശരൺ സിംഗ്

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗുസ്‌തി താരങ്ങളായ വിനേഷ് ഫോഗട്ടും ബജ്‌രംഗ് പുനിയയും കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ കോൺഗ്രസ് നേതാക്കൾക്കെതിരെ തുറന്നടിച്ച്
മുൻ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗ്. ലൈംഗിക പീഡന ആരോപണങ്ങൾ ഉന്നയിച്ച് ദില്ലിയിൽ ഗുസ്തി താരങ്ങൾ തനിക്കെതിരെ നടത്തിയ സമരം ഗൂഢാലോചനയുടെ ഭാഗമായിരുന്നുവെന്ന് ബ്രിജ് ഭൂഷൺ ആരോപിച്ചു.

“ഏകദേശം രണ്ട് വർഷം മുമ്പ്, ഈ കായിക താരങ്ങൾ ഗൂഢാലോചന ആരംഭിച്ചിരുന്നു. ഇതെല്ലാം ആരംഭിച്ച ദിവസം, ഇത് ഒരു രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് ഞാൻ പറഞ്ഞിരുന്നു. ഇപ്പോൾ ഏകദേശം രണ്ട് വർഷത്തിന് ശേഷം, ഈ നാടകത്തിൽ കോൺഗ്രസിന് പങ്കുണ്ടെന്ന് വ്യക്തമായി. ഗുസ്തി താരങ്ങളുടെ സമരത്തിന് കോൺഗ്രസാണ് , പ്രത്യേകിച്ച് ഭൂപീന്ദർ ഹൂഡ, ദീപേന്ദർ ഹൂഡ, പ്രിയങ്ക, രാഹുൽ ഗാന്ധി. . ഈ സമരത്തിലുടനീളം എനിക്കെതിരെ നടന്ന ഗൂഢാലോചനയ്ക്ക് നേതൃത്വം നൽകിയത് ഭൂപീന്ദർ ഹൂഡയാണ്. ഭൂപീന്ദർ ഹൂഡയോ ദീപേന്ദർ ഹൂഡയോ ബജ്‌റംഗോ വിനേഷോ പെൺകുട്ടികളുടെ ബഹുമാനത്തിന് വേണ്ടിയല്ല സമരമിരുന്നത് എന്ന് ഹരിയാനയിലെ ജനങ്ങളോട് എനിക്ക് പറയാൻ ആഗ്രഹിക്കുന്നു. ഇവർ ഹരിയാനയിലെ പെൺമക്കൾക്ക് നാണക്കേടാണ്. ആ നാണക്കേടിന് ഞങ്ങൾ ഉത്തരവാദികളല്ല, ഭൂപീന്ദർ ഹൂഡയും ദീപേന്ദ്ര ഹൂഡയും ഈ പ്രതിഷേധക്കാരുമാണ് ഇതിന് ഉത്തരവാദികൾ,

ഹരിയാനയിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിക്കാനാകുമെന്ന് അവർ വിശ്വസിക്കുന്നു. അവർക്ക് ഹരിയാനയിലെ ഏത് നിയമസഭാ സീറ്റിൽ നിന്നും മത്സരിക്കാം, എന്നാൽ ബിജെപി സ്ഥാനാർത്ഥി അവരെ പരാജയപ്പെടുത്തും. പാർട്ടി എന്നോട് നിർദ്ദേശിച്ചാൽ, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ പ്രചാരണത്തിന് ഞാൻ തയ്യാറാണ്. അവരുടെ സമുദായത്തിൽ നിന്ന് എനിക്ക് ശക്തമായ പിന്തുണ ലഭിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. അവർക്ക് മുന്നിൽ ബിജെപി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചാരണം നടത്താൻ ഞാൻ തയ്യാറാണ്.

താരങ്ങൾക്ക് നീതി തേടി എന്നതിൻ്റെ മറവിലാണ് പല കോൺഗ്രസ് നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തത്. താരങ്ങൾക്കൊപ്പം കോൺഗ്രസും രാജ്യത്തെ ഗുസ്തിയെ തുരങ്കം വച്ചു.”- ബ്രിജ് ഭൂഷൺ ശരൺ സിംഗ് പറഞ്ഞു .

Related Articles

Latest Articles