Categories: International

യൂറോപ്യന്‍ യൂണിയനില്‍ നിന്ന് ബ്രിട്ടന്‍ പുറത്ത്; 48 വര്‍ഷം നീണ്ട ബന്ധത്തിന് അവസാനം

ലണ്ടന്‍: യൂറോപ്യൻ യൂണിയനിൽ നിന്ന് ബ്രിട്ടൻ സ്വതന്ത്രരാജ്യമായി. ഇനി ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്റെ ഭാഗമല്ല. ഇതോടെ 48 വര്‍ഷം നീണ്ട യൂറോപ്യന്‍ യൂണിയനുമായുളള ബന്ധത്തിനാണ് ഔദ്യോഗികമായ പരിസമാപ്തി കുറിച്ചിരിക്കുന്നത്. നാലരവർഷം നീണ്ട ബ്രെക്സിറ്റ് ചർച്ചകൾക്കും വോട്ടെടുപ്പുകൾക്കും സംവാദങ്ങൾക്കും ഒടുവിൽ ഇന്നലെയാണ് ബ്രിട്ടൻ യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്ത് കടന്നത്

അതേസമയം ബ്രെക്‌സിറ്റ് നടപ്പിലായതിന്റെ സന്തോഷത്തിലാണ് രാജ്യത്തെ ഒരുവിഭാഗം. അവര്‍ ബ്രിട്ടീഷ് പതാകയുമേന്തി തെരുവില്‍ ആഹ്ലാദ പ്രകടനം നടത്തി. എന്നാല്‍ അതിനൊപ്പം പ്രതിഷേധവും ശക്തമാണ്. നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ബ്രെക്‌സിറ്റ് ബ്രിട്ടന്റെ പുതിയ ഉദയമാണെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പ്രതികരിച്ചു.

എന്നാല്‍ വിടുതല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനും യൂറോപ്യന്‍ യൂണിയനും 11 മാസത്തെ സമയം ഉണ്ട്. ഡിസംബര്‍ 31 നാണ് പൂര്‍ണ അര്‍ത്ഥത്തില്‍ ബ്രെക്‌സിറ്റ് നടപ്പാക്കുക. അതുവരെ വ്യാപാരകരാറുകളും പൗരത്വവും നിലനില്‍ക്കും. പതിനൊന്ന് മാസത്തിനകം ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളുമായും മറ്റ് രാജ്യങ്ങളുമായും പുതിയ കരാറുകള്‍ രൂപീകരിക്കും.

ബ്രിട്ടന്‍ പുറത്തായതോടെ യൂറോപ്യന്‍ യൂണിയനില്‍ ഇനി 27 രാജ്യങ്ങളാണ് ഉള്ളത്. 2016ലാണ് യൂറോപ്യന്‍ യൂണിയന്‍ വിടാന്‍ ജനഹിതപരിശോധനയിലൂടെ ബ്രിട്ടന്‍ തീരുമാനിച്ചത്. 2019 മാര്‍ച്ച് 29ന് ബ്രെക്‌സിറ്റ് നടപ്പാക്കാനായിരുന്നു തീരുമാനമെങ്കിലും കരാറില്‍ ധാരണയായില്ല. ഇതോടെയാണ് വിടുതല്‍ നീണ്ടത്. ലോകം ആകാംക്ഷയോടെയാണ് യൂറോപ്യന്‍ യൂണിയനില്‍ നിന്ന് വേര്‍പ്പെട്ട ബ്രിട്ടനെ നോക്കുന്നത്. അതേസമയം ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ ഏറെ പ്രതീക്ഷയിലാണ്. ബ്രിട്ടന് മറ്റു രാജ്യങ്ങളുമായി സ്വതന്ത്രമായി വ്യാപാരപങ്കാളിത്ത കരാറുകള്‍ ഉറപ്പിക്കാന്‍ ഇനി സാധിക്കും. എന്നാൽ, യൂറോപ്യന്‍ യൂണിയനുമായി വ്യാപാരബന്ധം തുടരുമെന്ന് ബ്രിട്ടന്‍ പ്രസിഡന്‍റ് ബോറിസ് ജോൺസൺ പറഞ്ഞു.

admin

Recent Posts

സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരായ മോശം പരാമര്‍ശം; ക്ഷമാപണം നടത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാൻ സിറ്റി: സ്വവര്‍ഗാനുരാഗികള്‍ക്ക് എതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് ഫ്രാന്‍സിസ് മാര്‍പാപ്പ. ഇറ്റലിയിലെ ബിഷപ്പുമാരുടെ യോഗത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ മാര്‍പാപ്പ…

4 mins ago

ഒരു വർഷത്തെ പ്രണയത്തിന് ശേഷം വിവാഹം

ഭാര്യ മുഖം പോലും കാണിക്കുന്നില്ല; ഉറങ്ങുന്നത് നിഖാബ് ധരിച്ച്; കാരണം അറിഞ്ഞ യുവാവ് ഞെട്ടി

11 mins ago

പ്ലസ് വൺ പ്രവേശനം; ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും; ഫലം പരിശോധിക്കാൻ ചെയ്യേണ്ടത് ഇങ്ങനെ

തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്‍റ് ഇന്ന് പ്രസിദ്ധീകരിക്കും. അ​ഡ്മി​ഷ​ൻ ഗേ​റ്റ്‍​വേ വ​ഴി ഫ​ലം പ​രി​ശോ​ധി​ക്കാം. എ​സ്എ​സ്എ​ൽ​സി പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ…

31 mins ago

മാസപ്പടി കേസ്; എ​ക്സാ​ലോ​ജി​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി; വി​ദേ​ശ അ​ക്കൗ​ണ്ടി​ലേ​ക്ക് എത്തിയത് കോടികളെന്ന് ആരോപണം; ; കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന് ഷോ​ൺ ജോ​ർ​ജ്

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ൾ വീ​ണാ വി​ജ​യ​ന്‍റെ ക​മ്പ​നി​യാ​യ എ​ക്സാ​ലോ​ജി​ക്കി​നെ​തി​രേ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി. കേ​ര​ള ജ​ന​പ​ക്ഷം സെ​ക്യു​ല​ർ നേ​താ​വും കോ​ട്ട​യം ജി​ല്ലാ…

46 mins ago

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത ! നാ​ല് ജി​ല്ല​ക​ളി​ല്‍ ഓ​റ​ഞ്ച് അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ഇ​ന്ന് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തീവ്ര മഴയ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നാ​ലു ജി​ല്ല​ക​ളി​ല്‍…

57 mins ago

മഴയായി തനി വജ്രം പെയ്തിറങ്ങുന്ന ഒരിടം.

വജ്രം മഴയായി പെയ്യുന്ന ഒരിടം ! ഇവിടെ എത്തിച്ചേർന്നാൽ പിന്നെ സൊകവാ..

1 hour ago