Friday, May 10, 2024
spot_img

”ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം ദൃഢം, വരും വർഷങ്ങളിൽ രാജ്യങ്ങള്‍ തമ്മിലുളള ബന്ധം കൂടുതൽ മികച്ചതാക്കും”; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് റഷ്യൻ പ്രസിഡന്റ്

മോസ്‌കോ: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പുതുവത്സരാശംസകള്‍ നേര്‍ന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. വരും വർഷങ്ങളിൽ ഇന്ത്യ-റഷ്യ ഉഭയകക്ഷി ബന്ധം കൂടുതൽ മികച്ചതും, ദൃഢവുമാക്കാന്‍ കഴിയുമെന്ന് ആശംസകൾ നേർന്നു കൊണ്ട് പുടിൻ പറഞ്ഞു. പ്രധാനമന്ത്രിയെ കൂടാതെ ഇന്ത്യൻ പ്രസിഡന്റ് രാംനാഥ് കോവിന്ദിനും റഷ്യൻ പ്രസിഡന്റ് പുതുവത്സരാശംസകൾ നേർന്നിട്ടുണ്ട്.

“ആഗോളതലത്തിലും അല്ലാതെയുമുള്ള രാഷ്ട്രീയ വിഷയങ്ങൾ പരിഹരിക്കാൻ ഇരുരാജ്യങ്ങളും തമ്മില്‍ സഹകരിക്കുമെന്നും, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം നേരായ ദിശയിലാണ് നീങ്ങുന്നതെന്നും റഷ്യൻ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ ക്രെമിലിൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതിനുപുറമെ അടുത്ത വർഷം ഇരുരാജ്യങ്ങളും ചേർന്ന് നടപ്പിലാക്കാൻ പോകുന്ന പദ്ധതികളെ കുറിച്ചും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

അതേസമയം കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടി മാറ്റിവെച്ചിരുന്നു. എന്നാല്‍ ഇതിനുപിന്നാലെ, ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധത്തിന് വിള്ളലേറ്റതിനാലാണ് ഉച്ചകോടി മാറ്റിവെച്ചതെന്ന രീതിയിൽ ചൈന പ്രചാരണം നടത്തുകയും ചെയ്തിരുന്നു. ഇത് അടിസ്ഥാനരഹിതമാണെന്നാണ് റഷ്യൻ പ്രസിഡന്റ് നരേന്ദ്രമോദിക്ക് ആശംസകളറിയച്ചതോടെ തെളിഞ്ഞിരിക്കുന്നത്.

Related Articles

Latest Articles