rishi-sunak
ദില്ലി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്താൻ സാധ്യത. ഇന്തോനേഷ്യയിലെ ബാലിയിൽ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയ്‌ക്കിടെയാകും കൂടിക്കാഴ്ച നടക്കാൻ സാധ്യത. യുഎസ് പ്രസിഡൻറ് ജോ ബൈഡനുമായും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മക്രോണുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഈ വർഷം ഇന്ത്യയാണ് ജി 20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 14 ന് പ്രധാനമന്ത്രി ബാലിയിലേക്ക് പോകും.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം ആദ്യമായാണ് ഋഷി സുനകുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായുള്ള മോദിയുടെ കൂടിക്കാഴ്ച ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള അടുത്ത പങ്കാളിത്തം പുനഃസ്ഥാപിക്കാൻ അവസരമൊരുക്കുമെന്നാണ് വിലയിരുത്തൽ. സുരിനാം പ്രസിഡന്റുമായും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായും മോദി ചർച്ച നടത്തും. തുടർന്ന് ഇന്തോണേഷ്യയിൽ താമസിക്കുന്ന ഇന്ത്യക്കാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ജി 20 ഉച്ചകോടിയുടെ 17-ാമത് എഡീഷൻ നവംബർ 15 നും 16 നും നടക്കും. നിലവിലെ ആഗോള പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് സംബന്ധിച്ച് ലോക നേതാക്കൾ തമ്മിൽ ചർച്ച നടക്കും.
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…
കൊച്ചി: സേവ് ബോക്സ് ബിഡിങ് ആപ്പ് തട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യയെ ഇഡി ചോദ്യം ചെയ്യുന്നു. തൃശൂര്‍ സ്വദേശി സ്വാതിക്…
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…