ഗാന്ധിനഗർ:ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ഭാരതത്തിൽ ആദ്യമായി എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം വ്യാഴാഴ്ച വൈകിട്ടോടെയാണ് ക്ഷേത്രത്തിലെത്തിയത്. ഇന്ന് രാവിലെ അഹമ്മദാബാദിലെ വിമാനത്താവളത്തിൽ പറന്നിറങ്ങിയ ബോറിസ് ജോൺസൺ സബർമതി ആശ്രമത്തിലും പഞ്ച്മഹലിലെ ജെസിബി ഫാക്ടറിയിലും സന്ദർശനം നടത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. വ്യവസായി ഗൗതം അദാനിയുമായും ബോറിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗുജറാത്തിലെ ‘സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം’ ഗാന്ധിനഗറിൽ 23 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്. സങ്കീർണമായ വാസ്തുവിദ്യയാൽ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രം യമുനാ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഇരുമ്പ്, കോൺക്രീറ്റ്, സ്റ്റീൽ തുടങ്ങിയവ ഒന്നും തന്നെ ഉപയോഗിക്കാതെ പണിതുയർത്തിയ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ആത്മീയ കേന്ദ്രം കൂടിയാണ്. ഇവിടെയെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ഷേത്രത്തിലെ സന്ന്യാസിമാരുടെ അകമ്പടിയോടെയാണ് ദർശനം നടത്തിയത്.
എന്നാൽ നാളെ രാവിലെ രാഷ്‌ട്രപതി ഭവനിലെ ആചാരപരമായ സ്വീകരണത്തിന് ശേഷം മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ ബോറിസ് ജോൺസൺ പുഷ്പചക്രം അർപ്പിക്കും.തുടർന്ന് ഇതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് പിന്നാലെ രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവുമായ ഭാവി നിർണ്ണയിക്കുന്നതിൽ അമേരിക്ക നേരിട്ട്…
തിരുവനന്തപുരം : ട്യൂഷൻ സെന്ററിൽ വെച്ച് പ്ലസ് ടു വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. കരിക്കകം…
ഗുവാഹാത്തിയിൽ നടന്ന വാഹനാപകടത്തിൽ നടൻ ആശിഷ് വിദ്യാർത്ഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും പരിക്ക്. സൂ റോഡിലെ റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം…
കാരക്കാസ്/ന്യൂയോർക്ക് : വെനസ്വേലയിൽ അമേരിക്ക നടത്തിയ വ്യോമാക്രമണത്തെയും പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ അറസ്റ്റിനെയും 'ക്രിമിനൽ അധിനിവേശം' എന്ന് വിശേഷിപ്പിച്ചുകൊണ്ട് വെനസ്വേല…
വാഷിംഗ്ടൺ ഡിസി: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും പിടികൂടിയ അമേരിക്കൻ സ്പെഷ്യൽ ഫോഴ്സിനെ പ്രശംസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ്…
വെള്ളാപ്പള്ളി നടേശനെ കരിഓയിൽ ഒഴിച്ച് ആക്രമിക്കുന്നവർക്ക് പണവും അവാർഡും നൽകുമെന്ന യൂത്ത് കോൺഗ്രസ് മലപ്പുറം ജില്ലാ പ്രസിഡന്റ് ഹാരിസ് മുതുരിനെതിരെ…