Tuesday, May 21, 2024
spot_img

ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ബ്രിട്ടീഷ് പ്രധാനമന്ത്രി; സന്ന്യാസിമാരോടൊപ്പം തൊഴുത് പ്രാർത്ഥിച്ച് ബോറിസ് ജോൺസൺ

 

ഗാന്ധിനഗർ:ഗുജറാത്തിലെ അക്ഷർധാം ക്ഷേത്രത്തിൽ ദർശനം നടത്തി ഭാരതത്തിൽ ആദ്യമായി എത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അദ്ദേഹം വ്യാഴാഴ്ച വൈകിട്ടോടെയാണ് ക്ഷേത്രത്തിലെത്തിയത്. ഇന്ന് രാവിലെ അഹമ്മദാബാദിലെ വിമാനത്താവളത്തിൽ പറന്നിറങ്ങിയ ബോറിസ് ജോൺസൺ സബർമതി ആശ്രമത്തിലും പഞ്ച്മഹലിലെ ജെസിബി ഫാക്ടറിയിലും സന്ദർശനം നടത്തിയിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലിനോടൊപ്പമായിരുന്നു അദ്ദേഹത്തിന്റെ സന്ദർശനം. വ്യവസായി ഗൗതം അദാനിയുമായും ബോറിസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

ഗുജറാത്തിലെ ‘സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം’ ഗാന്ധിനഗറിൽ 23 ഏക്കറിലായി സ്ഥിതിചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രങ്ങളിലൊന്നാണ്. സങ്കീർണമായ വാസ്തുവിദ്യയാൽ പണികഴിപ്പിച്ചിട്ടുള്ള ക്ഷേത്രം യമുനാ നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഇരുമ്പ്, കോൺക്രീറ്റ്, സ്റ്റീൽ തുടങ്ങിയവ ഒന്നും തന്നെ ഉപയോഗിക്കാതെ പണിതുയർത്തിയ ക്ഷേത്രം ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ ആത്മീയ കേന്ദ്രം കൂടിയാണ്. ഇവിടെയെത്തിയ ബ്രിട്ടീഷ് പ്രധാനമന്ത്രി ക്ഷേത്രത്തിലെ സന്ന്യാസിമാരുടെ അകമ്പടിയോടെയാണ് ദർശനം നടത്തിയത്.

എന്നാൽ നാളെ രാവിലെ രാഷ്‌ട്രപതി ഭവനിലെ ആചാരപരമായ സ്വീകരണത്തിന് ശേഷം മഹാത്മാഗാന്ധിയുടെ സമാധിസ്ഥലമായ രാജ്ഘട്ടിൽ ബോറിസ് ജോൺസൺ പുഷ്പചക്രം അർപ്പിക്കും.തുടർന്ന് ഇതിന് ശേഷം അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം.

Related Articles

Latest Articles