Featured

”എല്ലാ മുസ്ലിങ്ങളും താലിബാന്റെ വരവിൽ ആഹ്ലാദിക്കുന്നു” വിവാദ പരാമർശവുമായി ബ്രിട്ടീഷ് ശെരിയ കൗൺസിൽ അംഗം

താലിബാന്‍ ഭരണമല്ലാത്തതിനാല്‍ ബ്രിട്ടനില്‍ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനു തടസ്സമില്ല.
പൊതുവേദികളിലും മറ്റും മുഖം കാണിക്കാനും സ്വന്തം അഭിപ്രായം രേഖപ്പെടുത്താനും സ്ത്രീകള്‍ക്ക് തടസ്സവുമില്ല. എന്നാൽ ജനാധിപത്യം നല്‍കുന്ന ഈ സ്വാതന്ത്ര്യവും സൗകര്യവും ഉപയോഗിച്ച്‌ താലിബാനെ വാഴ്‌ത്തുന്നവരുടെ എണ്ണം തീരെ കുറവല്ല താനും. അതില്‍ ഏറ്റവും അവസാനത്തേതാണ് ബ്രിട്ടനിലെ ശരിയ കൗണ്‍സില്‍ അംഗമായ ഖോല ഹസന്‍. താലിബാന്റെ അധികാരത്തിലേക്കുള്ള മടങ്ങിവരവ് ബ്രിട്ടനിലെമുസ്ലിം ജനത സഹര്‍ഷം സ്വാഗതം ചെയ്യുകയാണെന്നാണ് അവര്‍ പറയുന്നത്.

സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കുകയില്ലെന്നും ഇരുപത് വര്‍ഷം നീണ്ട് യുദ്ധത്തില്‍ എതിര്‍പക്ഷത്ത് നിന്നവരോട് പ്രതികാരബുദ്ധിയോടെ പെരുമാറുകയില്ലെന്നും രണ്ടാം താലിബാന്‍ പറഞ്ഞ കാര്യങ്ങള്‍ എടുത്തുകാണിച്ച്‌ അവര്‍ പറയുന്നത് അഫ്ഗാനില്‍ ഒരു പുതിയ തുടക്കമായിരിക്കും എന്നാണ്. അഫ്ഗാന്‍ ജനത നാല് പതിറ്റാണ്ടായി വിദേശികളുടെ ഭരണത്തിന്‍ കീഴിലായിരുന്നു എന്നും ഇനി അവര്‍ക്ക് സ്വയം ഭരിക്കുവാനുള്ള സൗകര്യം ഒരുക്കണം എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവരുടെ ഭാവി അവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും അവര്‍ പറയുന്നു.

എന്നാല്‍, ഒന്നാം താലിബാന്റെ അനുഭവത്തില്‍ കിരാതഭരണം ഭയന്ന് ആയിരങ്ങള്‍ പലായനം ചെയ്യാന്‍ ഒരുമ്ബെട്ടത് അഫ്ഗാനില്‍ കുടുങ്ങിക്കിടക്കുന്ന വിദേശികളെ പോലും അവരവരുടെ രാജ്യങ്ങളിലെത്തിക്കാന്‍ തടസ്സമായിരിക്കുകയാണ്. സ്ത്രീകളെയും കുട്ടികളേയും താലിബാന്‍ ഭീകരര്‍ മര്‍ദ്ദിക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായുള്ള റിപ്പോര്‍ട്ടുകളെ പറ്റി ചോദിച്ചപ്പോള്‍ അതെല്ലാം സ്വാഭാവികമാണെന്നായിരുന്നു അവരുടെ ഉത്തരം. അവിടെയുള്ളത് ഒരു ഗോത്ര സംസ്‌കാരമാണ്. പതിറ്റാണ്ടുകളുടെ വിദേശാധിപത്യത്തിനും ആ സമൂഹത്തിന്റെ അക്രമവാസനകള്‍ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല അവര്‍ പറയുന്നു.

ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ പെരുപ്പിച്ച്‌ കാണിച്ച്‌ താലിബാന്റെ ഭരണത്തെ വിശകലനം ചെയ്യരുതെന്നും അവര്‍ പറയുന്നു. പാശ്ചാത്യ മാധ്യമങ്ങള്‍ എല്ലായ്‌പ്പോഴും ഇസ്ലാമിനെ കുറിച്ച്‌ തെറ്റിദ്ധാരണാജനകമായ വാര്‍ത്തകള്‍ കൊടുക്കുവാനാണ് ശ്രദ്ധിക്കുന്നതെന്ന് പറഞ്ഞ അവര്‍ താലിബാന്‍ അധികാരത്തിലെത്തിയശേഷം, ഭീകരര്‍, രാക്ഷസര്‍ തുടങ്ങിയ പദങ്ങളാണ് അവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്നതെന്നും പറഞ്ഞു. സ്ത്രീകളുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്നും, സമൂഹത്തെ നൂറ്റാണ്ടുകള്‍ പുറകോട്ട് കൊണ്ടുപോകുന്നു എന്നൊക്കെയുള്ള ആരോപണങ്ങള്‍ തള്ളിക്കളയേണ്ടതാണെന്നും അവര്‍ പറയുന്നു.

ഇരുപത്തഞ്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള താലിബാന്‍ ഒരുപറ്റം വിദ്യസമ്ബന്നരല്ലാത്തവരുടെ കൂട്ടായ്മയായിരുന്നു. അന്ന് അവര്‍ക്ക് ലോകത്തെ കുറിച്ചു പോയിട്ട് ഇസ്ലാമിനെ കുറിച്ചും വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ഇന്ന് അതല്ല സ്ഥിതി എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അവര്‍ക്ക് ഒരു തവണ അവസരം നല്‍കണം, അവര്‍ തെളീയിക്കട്ടെ, ഹസന്‍ പറയുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

56 mins ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

1 hour ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

2 hours ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

2 hours ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

3 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

3 hours ago