ഇസ്ലാമിനെയും പ്രവാചകൻ മുഹമ്മദ് നബിയെയും സോഷ്യൽ മീഡി വഴി അവഹേളിച്ചയാൾക്ക് പത്ത് വർഷത്തിലധികം തടവുശിക്ഷ. മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. മലേഷ്യയിലാണ് സംഭവം. മുസ്ലീം ഭൂരിപക്ഷ രാജ്യത്ത് ഇതുവരെയുള്ളതിൽ വച്ചേറ്റവും കഠിനമായ ശിക്ഷയാണിതെന്നാണ് പറയപ്പെടുന്നത്.

ശിക്ഷ ലഭിച്ച ആളുടെ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. സോഷ്യൽ മീഡിയ ദുരുപയോഗം ചെയ്തതടക്കം പത്തോളം കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് മലേഷ്യൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. സമീപ കാലത്തായി മതപരവും വംശീയവുമായ പ്രശ്നങ്ങൾ രാജ്യത്ത് വർധിച്ച് വന്നത് ആശങ്ക ഉയർത്തിയ സാഹചര്യത്തിൽ കൂടിയാണ് ശിക്ഷ കടുപ്പിച്ചിരിക്കുന്നതെന്നാണ് സൂചന.