bro-daddy-final-mixing-done-prithviraj-sukumaran-mohanlal-disney-plus-hotstar
ലൂസിഫറിന്റെ വിജയത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. പ്രഖ്യാപനം മുതലേ ചിത്രത്തിന് വലിയ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ ‘ബ്രോ ഡാഡി’യുടെ ഫൈനല്‍ മിക്സിംഗ് പൂര്‍ത്തിയായിരിക്കുകയാണ്. പൃഥ്വിരാജാണ് ഇൻസ്റാഗ്രാമിലൂടെ അറിയിച്ചത്.
ഡയറക്റ്റ് ഒടിടി റിലീസ് ആയി ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ എത്താനിരിക്കുകയാണ് ചിത്രം. രാജാകൃഷ്‍ണന്‍ എം ആര്‍ ആണ് ചിത്രത്തിന്‍റെ ഓഡിയോഗ്രാഫര്‍. രാജാകൃഷ്‍ണനൊപ്പമുള്ള ചിത്രമാണ് പൃഥ്വി ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുന്നത്.
ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ‘ദൃശ്യം 2’നു ശേഷം മോഹന്‍ലാലിന്‍റേതായി ഡയറക്റ്റ് ഒടിടി റിലീസ് ചെയ്യപ്പെടുന്ന ചിത്രമാണിത്. ചിത്രത്തിൽ പൃഥ്വിരാജിന്റെ അച്ഛനായിട്ടാണ് മോഹൻലാൽ എത്തുന്നത്. ഒരു വിവാഹാലോചനയും അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രം പറയുന്നത്.
മോഹൻലാലും പൃഥ്വിരാജും തമ്മിലുള്ള രസകരമായ നിമിഷങ്ങളാവും ചിത്രത്തിന്റെ ഹൈലൈറ്റ്. ആരാധകർ ആഗ്രഹിക്കുന്ന തരത്തിലുള്ള പക്കാ എന്റർടൈൻമെന്റ് ചിത്രമായിരിക്കും ബ്രോ ഡാഡി. കല്യാണി പ്രിയദർശൻ, മീന, ലാലു അലക്സ്, കനീഹ, ഉണ്ണി മുകുന്ദൻ, സൗബിൻ ഷാഹിർ, ജഗദീഷ് തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ശ്രീജിത്ത് എന്‍, ബിബിന്‍ ജോര്‍ജ് എന്നിവരുടേതാണ് തിരക്കഥ. അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ദീപക് ദേവ് സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഈ മാസം 26നാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…