മുംബൈ: നടൻ ആമിർഖാനെതിരെ ഗുരുതര ആരോപണങ്ങളുമായി സഹോദരനും നടനുമായ ഫൈസൽ ഖാൻ. ആമിർ ഖാൻ തന്നെ മറ്റുള്ളവർക്ക് മുന്നിൽ ഭ്രാന്തനായി ചിത്രീകരിച്ച് തന്നെ ഏറെക്കാലം വീട്ടിൽ പൂട്ടിയിട്ടെന്നും സ്വത്തുക്കളുടെ ക്രയവിക്രയാധികാരം സ്വന്തമാക്കാൻ ശ്രമിച്ചതായും ഫൈസൽഖാൻ ആരോപിച്ചു.
ജീവിതത്തിൽ ഞാൻ കടുത്ത പ്രതിസന്ധികളിലൂടെ കടന്നുപോയ കാലമുണ്ടായിരുന്നു. സ്വന്തം കാര്യം നോക്കാൻ കഴിയാത്തയാളാണ് ഞാനെന്ന് ജഡ്ജിക്കുമുമ്പിൽ പറയണമെന്നായിരുന്നു ആമിർ ഖാൻ ആവശ്യപ്പെട്ടതെന്ന് ഫൈസൽ പറയുന്നു.
“കുടുംബവുമായി താൻ അകലം പാലിച്ചു. ഞാൻ ബുദ്ധിഭ്രമമുള്ളയാളാണെന്ന് കുടുംബം പറഞ്ഞുപരത്തുകയായിരുന്നു. അവരെന്നെ വീട്ടുതടങ്കലിലാക്കി. എന്റെ ഫോൺ എടുത്തുമാറ്റി. എന്നെ ചില മരുന്നുകൾ കുടിപ്പിച്ചു. രക്ഷപ്പെടാതിരിക്കാൻ കാവൽക്കാരെ ഏർപ്പെടുത്തി. ലോകവുമായി എനിക്ക് ഒരു ബന്ധവുമില്ലായിരുന്നു. കുറച്ചുദിവസങ്ങൾക്കുശേഷമാണ് പ്രതിഷേധിക്കാൻ തുടങ്ങിയത്.പോലീസുകാരനായ സുഹൃത്തിന്റെ അടുത്തേക്കാണ് വീടുവിട്ടുപോയത്. സർക്കാർ ആശുപത്രിയിൽ പരിശോധനയ്‌ക്ക് വിധേയനായി. അവസാനം ഞാൻ ജയിച്ചു.” മാനസികവെല്ലുവിളി നേരിടുന്നയാളല്ലെന്ന് കോടതി വിധി പറഞ്ഞുവെന്ന് ഫൈസൽഖാൻ വെളിപ്പെടുത്തി. സഹോദരന്റെ ആരോപണത്തിൽ ആമിർഖാൻ ഇത് വരെ പ്രതികരിച്ചിട്ടില്ല.
ഭൂമിയുടെ ഉത്ഭവത്തെയും ജീവന്റെ രഹസ്യങ്ങളെയും കുറിച്ചുള്ള ശാസ്ത്രലോകത്തിന്റെ അന്വേഷണങ്ങളിൽ നാസയുടെ ഒസിരിസ്-റെക്സ് ദൗത്യം ഒരു വിപ്ലവകരമായ അദ്ധ്യായമാണ് കുറിച്ചിരിക്കുന്നത്. കോടിക്കണക്കിന്…
സ്വയം വിശ്വാസക്കുറവ് എന്നാൽ സ്വന്തം കഴിവുകളിലോ തീരുമാനങ്ങളിലോ ഉള്ള സംശയമാണ്, ഇത് ആത്മവിശ്വാസമില്ലായ്മ, സ്വയം താഴ്ത്തിക്കെട്ടൽ , മറ്റുള്ളവരെ സംശയത്തോടെ…
ദില്ലി : ജസ്റ്റിസ് സൗമെൻ സെൻ കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജനുവരി 9ന് ചുമതലയേൽക്കും. സുപ്രീംകോടതി കൊളീജിയം നൽകിയ…
ഇസ്ലാമാബാദ് : കടകളിൽ പോയിന്റ് ഓഫ് സെയിൽ (POS) മെഷീനുകൾ നിർബന്ധമാക്കാനുള്ള പാക് സർക്കാരിന്റെ തീരുമാനത്തിനെതിരെ രാജ്യവ്യാപകമായി കടയടപ്പ് സമരം…
വാഷിംഗ്ടൺ : നാസയുടെ അഭിമാനമായ ഗോദാർഡ് സ്പേസ് ഫ്ലൈറ്റ് സെന്ററിലെ ലൈബ്രറി അടച്ചുപൂട്ടുന്നു. 1959 മുതൽ ആഗോള ബഹിരാകാശ ഗവേഷണങ്ങളുടെ…
ദില്ലി : സിവിലിയൻ തടവുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പട്ടിക പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. 2008-ലെ കോൺസുലാർ ആക്സസ് കരാറിന്റെ ഭാഗമായി…