പ്രതീകാത്മക ചിത്രം
പ്രതിശ്രുത വരനെ കത്തിമുനയിൽ നിർത്തി യുവതിയെ ഏഴംഗ സംഘം കൂട്ടബലാത്സംഗത്തിനിരയാക്കി.
അസമിലെ സില്ചറിലാണ് നടുക്കുന്ന സംഭവം. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ സില്‍ചർ ചെങ്കുരി ബൈപാസിന് സമീപം പ്രതിശ്രുത വരനോടൊപ്പം കാറിൽ യാത്ര ചെയ്യുകയായിരുന്ന ഇരുപത്തിയെട്ടുകാരിയാണ് അതിക്രമത്തിനിരയായത്. ദമ്പതികൾ കാർ നിർത്തി സംസാരിച്ചുകൊണ്ടിരിക്കെ താർ ജീപ്പിലെത്തിയ അക്രമിസംഘം ഇവരെ വളയുകയായിരുന്നു. ആയുധധാരികളായ സംഘം യുവാവിനെ കത്തിമുനയിൽ നിർത്തി ദൂരേക്ക് മാറ്റി കെട്ടിയിട്ട ശേഷമാണ് യുവതിയെ ക്രൂരമായി ഉപദ്രവിച്ചത്.
യുവതി തടയാൻ ശ്രമിച്ചെങ്കിലും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സംഘം മൊബൈൽ ഫോണും പിടിച്ചുവാങ്ങി. ക്രൂരകൃത്യത്തിന് ശേഷം ദമ്പതികളിൽ നിന്ന് 10,000 രൂപ തട്ടിയെടുക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ സില്‍ചർ സദർ പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെത്തുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ കൂട്ടബലാത്സംഗം, ഭീഷണിപ്പെടുത്തി പണം തട്ടൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്തു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ആശ്രമം റോഡ് സ്വദേശിയായ നിലോത്പൽ ദാസ് എന്ന 25-കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഒളിവിലുള്ള മറ്റ് പ്രതികൾക്കായും അവർ ഉപയോഗിച്ച വാഹനത്തിനായും തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
വിശ്വപ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് എത്തുന്ന ലക്ഷക്കണക്കിന് വിശ്വാസികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുകളും കൂടാതെ ദർശനവും പൊങ്കാല സമർപ്പണവും…
ഫിലിപ്പീൻസിലെ മനിലയിൽ നടന്ന നിർണ്ണായകമായ ക്വാഡ് ഉച്ചകോടിക്കിടെ ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അതിശക്തനായ ഭരണാധികാരിയെന്ന് വിശേഷിപ്പിച്ച് ഡൊണാൾഡ് ട്രംപ്…
മണ്ഡലകാല തീർത്ഥാടനത്തിന് ഭക്തിസാന്ദ്രമായ തുടക്കമായതോടെ, ശബരിമല സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ എത്തുന്ന അയ്യപ്പഭക്തർക്കായി തനത് കേരളീയ സദ്യ വിളമ്പുന്ന പുതിയ…
ബംഗ്ലാദേശിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷം രാജ്യത്തിന്റെ അതിരുകൾക്കും അപ്പുറത്തേക്ക് പടരുന്നതിന്റെ ഞെട്ടിക്കുന്ന കാഴ്ചകളാണ് ലണ്ടനിൽ നിന്ന് പുറത്തുവരുന്നത്. നാഷണൽ സിറ്റിസൺ…
ഐപിഎല്ലിലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ചരിത്രത്തിൽ നിർണായക അധ്യായങ്ങൾ എഴുതിച്ചേർത്ത എം.എസ്. ധോണി ഇനി പുതിയ റോളിലേക്ക്. താരമെന്ന നിലയിൽ…
തിരുവനന്തപുരം : ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനത്തോടനുബന്ധിച്ച് നിലയ്ക്കൽ–പമ്പ റൂട്ടിൽ കെ.എസ്.ആർ.ടി.സി. ഈടാക്കുന്ന അധിക യാത്രാനിരക്ക് കുറയ്ക്കണമെന്ന് ബിജെപി സംസ്ഥാന…