കൊച്ചി: എറണാകുളം അങ്കമാലിയിൽ പെണ്‍കുഞ്ഞിന് ജന്മം നൽകിയതിന്റെ പേരില്‍ ഭർത്താവിൽ നിന്ന് യുവതിയ്ക്ക് ക്രൂരപീഡനം നേരിടേണ്ടി വന്നെന്നെ പരാതിയിൽ പോലീസ് കേസെടുത്തു. കുഞ്ഞ് ജനിച്ച് 28-മത്തെ ദിവസം യുവതിയെ കട്ടിലില്‍നിന്ന് വലിച്ചുതാഴെയിട്ട് തലയ്ക്കടിച്ചുവെന്നും അന്ധവിശ്വാസിയായ ഭര്‍ത്താവിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് യുവതി വ്യക്തമാക്കി.
2020 ലായിരുന്നു യുവതിയുടെ വിവാഹം നടന്നത്. ഒരു കൊല്ലത്തിനുശേഷമാണ് ദമ്പതികൾക്ക് കുഞ്ഞ് ജനിച്ചത്. അതിനുശേഷമാണ് കുഞ്ഞിന്റെ പേരിൽ യുവതിയ്ക്ക് ഭര്‍ത്താവില്‍നിന്ന് കൊടും ക്രൂരത നേരിടേണ്ടി വന്നത്.വീട്ടുകാരുമായി ബന്ധപ്പെടാതിരിക്കാന്‍ പലതവണ യുവതിയ്ക്ക് വീട്ടുകാര്‍ വാങ്ങിനല്‍കിയ മൊബൈല്‍ ഫോണുകള്‍ ഇയാള്‍ നശിപ്പിക്കുകയും ചെയ്തു. അതിനാൽ തന്റെ ദുരവസ്ഥ മറ്റാരോടും പറയാൻ യുവതിക്ക് കഴിഞ്ഞില്ല.
തലയ്ക്കടിച്ച് പരിക്കേല്‍പിച്ച് ആശുപത്രിയിലെത്തിച്ച ഇയാള്‍ യുവതിയ്ക്ക് അപസ്മാരമുണ്ടായപ്പോള്‍ ചുമരില്‍ തലയിടിച്ചാണ് പരിക്കേറ്റതെന്നാണ് ഇയാള്‍ അശുപത്രി അധികൃതരോട് പറഞ്ഞത്. വടിയുപയോഗിച്ചും ഇരുമ്പ് ദണ്ഡുപയോഗിച്ചും പല തവണ ദോഹോപദ്രവമേല്‍പിച്ചായും യുവതി പരാതിയില്‍ വ്യക്തമാക്കി.

