പ്രതീകാത്മക ചിത്രം
ദില്ലിയിൽ ബിഎസ്6 മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ ഡീസല്‍ വാഹനങ്ങളും രജിസ്റ്റര്‍ ചെയ്യാന്‍ സുപ്രീംകോടതി അനുമതി നല്കി. കഴിഞ്ഞ മേയ് 15-ന് ഇറക്കിയ ഉത്തരവ് ഭേദഗതി ചെയ്തുകൊണ്ടാണ് സുപ്രീംകോടതി ഇക്കാര്യം വ്യക്തമാക്കിയത്. എട്ട് പേര് ഇരിക്കുന്ന ബിഎസ് 6 ഡീസല്‍ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കണമെന്നായിരുന്നു അന്നത്തെ ആവശ്യം. ജി.-20 ഉച്ചകോടിക്ക് വേണ്ടിയായിരുന്നു അത്. പിന്നീടാണ് ജി.-20ക്ക് വേണ്ടി മാത്രമായല്ല അപേക്ഷയെന്നറിയിച്ചത്. ഇതോടെ ഉത്തരവ് ഭേദഗതി ചെയ്യുകയായിരുന്നു. ജി-20 ഉച്ചകോടിക്ക് ആവശ്യമുണ്ടോ ഇല്ലയോ എന്നത് മാനദണ്ഡമാക്കേണ്ടതില്ലെന്നും എല്ലാ വാഹനങ്ങളും ദില്ലിയിൽ രജിസ്റ്റര്‍ ചെയ്യാമെന്നും ജസ്റ്റിസ് എസ്.കെ. കൗള്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
എട്ട് പേര് ഇരിക്കുന്ന വാഹനങ്ങള്‍, ബസുകള്‍ തുടങ്ങി ബിഎസ് 6 മലിനീകരണ മാനദണ്ഡങ്ങൾ പാലിച്ചിരുന്നിട്ടു കൂടി ഡീസല്‍ വണ്ടികള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ദില്ലി ആര്.ടി.ഒ. അനുവദിക്കുന്നില്ലെന്നതു ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ ഏപ്രിലിലാണ് ഇന്ത്യന്‍ ടൂറിസ്റ്റ് ട്രാന്‍സ്പോര്‍ട്ടേഴ്സ് അസോസിയേഷന് സുപ്രീംകോടതിയെ സമീപിച്ചത്. ഇത്തരം വാഹനങ്ങളുടെ രജിസ്ട്രേഷന് ദില്ലിയിൽ തടയുന്ന യാതൊരു ഉത്തരവുമില്ലെന്നും പരാതിക്കാര്‍ കോടതിയിൽ വ്യക്തമാക്കിയിരുന്നു .
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…