BTS star Jankook steps into nattu nattu; Rajamouli's RRR is trending second in Korea
രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ ദക്ഷിണ കൊറിയയിലും ശ്രദ്ധ നേടുന്നു. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രമാണ് ആർ.ആർ.ആർ. ഇപ്പോൾ ദക്ഷിണ കൊറിയയിലും ചിത്രം ട്രെന്റാവുകയാണ്. നെറ്റ്ഫ്‌ലിക്‌സ് ട്രെന്റിങ്ങിലാണ് ചിത്രം രണ്ടാമതെത്തിയിരിക്കുന്നത്. ഇപ്പോൾ കൊറിയന്‍ ബാന്റായ ബി.ടി.എസിലെ ജങ്കൂക്ക് തന്റെ ലൈവിനിടെ നാട്ടു നാട്ടുവിലെ കുറച്ച് വരികള്‍ ആലപിച്ചിരിക്കുകയാണ്.
നാട്ടു നാട്ടു പ്ലേ ചെയ്തുകൊണ്ട് ജങ്കൂക്ക് കഴിഞ്ഞ ദിവസം ചുവടുവെക്കുകയും ചെയ്തിരുന്നു. ജങ്കൂക്കിന്റെ ലൈവ് കണ്ട് ഇപ്പോൾ ബി.ടി.എസ് ആരാധകര്‍ ഗാനം ഏറ്റെടുത്തിരിക്കുകയാണ്. നാട്ടു നാട്ടു ഗാനം ട്വിറ്ററില്‍ മുൻപേ ട്രെന്റിങ്ങില്‍ ഇടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ആര്‍.ആര്‍.ആര്‍ ട്രെന്റിങ്ങില്‍ ഇടം നേടിയിരിക്കുന്നത്.
ആർ.ആർ.ആറിനെ ട്രെന്റാക്കിയ ജങ്കൂക്കിന് ആര്‍.ആര്‍.ആര്‍ ടീം ട്വിറ്ററിലൂടെ നന്ദിയറിയിച്ചു. ഓസ്‌കര്‍ വേദിയില്‍ നാട്ടു നാട്ടു എന്ന ഗാനം സംഗീത സംവിധായകന്‍ കീരവാണിയുടെ നേതൃത്വത്തില്‍ ലൈവ് പെര്‍ഫോമന്‍സ് ചെയ്യുന്നുണ്ട്. രാംചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തിലെത്തിയ ചിത്രത്തിന് ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചിട്ടുമുണ്ട്.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…