ദില്ലി: ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആരോഗ്യമേഖലയ്ക്ക് 69000 കോടി ബജറ്റില്‍ അനുവദിച്ചു. 112 ജില്ലകളില്‍ കൂടുതല്‍ ആശുപത്രികളില്‍ ആയുഷ്മാന്‍ ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കും. പിപിപി മാതൃകയില്‍ കൂടുതല്‍ ആശുപത്രികളെ ചേര്‍ക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിങ്.
2022ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇന പരിപാടി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. 3 കാര്‍ഷികനിയമങ്ങള്‍ സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കണം. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളര്‍ പമ്പുകള്‍ സ്ഥാപിക്കാന്‍ സഹായം. ജലദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകള്‍ക്ക് പ്രത്യേകപദ്ധതിയും പ്രഖ്യാപിച്ചു.
തരിശുഭൂമിയില്‍ സോളര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും, വൈദ്യുതി വില്‍ക്കാമെന്നും ധനമന്ത്രി പറഞ്ഞു. 27 കോടി ആളുകളെ ദാരിദ്ര്യത്തില്‍ നിന്ന് മോചിപ്പിച്ചുവെന്ന് നിര്‍മല സഭയില്‍ പറഞ്ഞു. ഹോര്‍ട്ടികള്‍ചര്‍ പ്രോല്‍സാഹനത്തിന് ഒരു ജില്ല – ഒരു ഉല്‍പന്നം പദ്ധതി നടപ്പാക്കും. 2025നകം പാലുല്‍പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി വര്‍ധിപ്പിക്കും.
2020-21 സാമ്പത്തികവര്‍ഷം 15 ലക്ഷം കോടി രൂപയുടെ കാര്‍ഷികവായ്പ നല്‍കും. ബാങ്കിതരധനകാര്യസ്ഥാപനങ്ങള്‍ക്കും സഹകരണബാങ്കുകള്‍ക്കും പിന്തുണയേകും. നബാര്‍ഡ് റീഫിനാന്‍സിങ് സൗകര്യം വിപുലീകരിക്കും. കൃഷി, അനുബന്ധവ്യവസായങ്ങള്‍, ജലസേചനം, ഗ്രാമവികസനം 2.83 ലക്ഷം കോടിരൂപ അനുവദിച്ചു.
വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…
ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…