Friday, December 26, 2025

ചട്ടിയിലിട്ട് വറുത്ത വെടിയുണ്ടകൾ പൊട്ടിത്തെറിച്ചു; എസ് ഐ കുറ്റക്കാരാണെന്ന് കമ്മീഷണർ; നടപടി ഉടൻ

ഇടപ്പള്ളി: വെടിയുണ്ടകൾ ചട്ടിയിലിട്ട് വറുത്തതിനെ തുടർന്ന് പൊട്ടിത്തെറിച്ച സംഭവത്തിൽ എസ് ഐക്കെതിരെ കമ്മീഷണറുടെ റിപ്പോർട്ട്. എറണാകുളം സിറ്റി എ ആർ ക്യാമ്പിന്റെ ചുമതലയുള്ള സബ് ഇൻസ്‌പെക്ടർ സി വി സജീവനെതിരെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. കമാണ്ടന്റിന് സമർപ്പിച്ച റിപ്പോർട്ടിന്മേൽ ഇന്ന് നടപടിയെടുത്ത് ഉത്തരവിറക്കിയേക്കും. മരണാനന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന കാട്രിഡ്ജ് ആണ് പൊട്ടിത്തെറിച്ചത്.

ഇടപ്പള്ളി സ്റ്റേഷനിലെ ഒരു പോലീസ് ഓഫീസർ മരിച്ചിരുന്നു. ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്‌കാര ചടങ്ങുകൾക്ക് ശേഷമാണ് വെടിയുണ്ടകൾ ചീനച്ചട്ടിയിലിട്ട് ചൂടാക്കിയത്. മരണാന്തര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന ഇത്തരം വെടിയുണ്ടകളിൽ സാധാരണനിലയിൽ പൂപ്പൽ ബാധിക്കാറുണ്ട്. വെയിലത്ത് വച്ച് ഉണ്ടാക്കിയാണ് ഈ പൂപ്പൽ കളയുന്നത്. എന്നാൽ സമയം തീരെയില്ലാത്തതിനാൽ സജീവൻ വെടിയുണ്ടകൾ ചട്ടിയിലിട്ട് ഗ്യാസ് അടുപ്പിൽ വച്ച് ചൂടാക്കിയത്. വെടിയുണ്ടകൾ പൊട്ടിത്തെറിച്ചെങ്കിലും വലിയ അപകടം ഒഴിവായി.

Related Articles

Latest Articles