Monday, December 15, 2025

ഗ്ലാമര്‍ പോരാട്ടത്തിന് സാക്ഷിയായി ബുംറയും ; ചിത്രങ്ങൾ വൈറൽ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിലെ ഗ്ലാമര്‍ പോരാട്ടമായ ഇന്ത്യ -പാകിസ്ഥാൻ മത്സരം കാണാനെത്തി ഇന്ത്യൻ സ്റ്റാർ പേസർ താരം ജസ്പ്രീത് ബുംറ. പരിക്കേറ്റതിനാല്‍ ബുംറ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീമിൽ ഇടം നേടിയിട്ടില്ല. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ബുംറ പ്രവേശിക്കുന്നതിന്റെ ചിത്രം ഇതിനോടകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

വെള്ള ഷര്‍ട്ടും ഇളംനീല ജീന്‍സുമണിഞ്ഞാണ് ബുംറ ദുബായിലെത്തിയത്. ഐസിസി ചെയര്‍മാന്‍ ജയ്ഷാ ഉള്‍പ്പെടെയുള്ളവര്‍ മത്സരം കാണാനെത്തിയിട്ടുണ്ട്. ടോസ് നേടിയ പാകിസ്താന്‍ ബാറ്റിങ് തിരഞ്ഞെടുത്തു. പരിക്കേറ്റ ഫഖര്‍ സമാന് പകരം ഇമാമുല്‍ ഹഖാണ് ബാബര്‍ അസമിനൊപ്പം ഓപ്പണിങ്ങില്‍ ഇറങ്ങുക. ഇന്ത്യന്‍ ടീമില്‍ മാറ്റമില്ല.നിലവിൽ 8.2 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 41 റൺസ് എന്ന നിലയിലാണ്.23 പന്തിൽ 26 റൺസെടുത്ത ബാബർ അസത്തെ ഹാർദിക് പാണ്ഡ്യയാണ് പുറത്താക്കിയത്.

Related Articles

Latest Articles