Kerala

കരുനാഗപ്പള്ളിയിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം; നഷ്ടപ്പെട്ടത് മാലയും കമ്മലും മോതിരവും ഉൾപ്പെടെ മൂന്നരപ്പവന്‍റെ ആഭരണം; അന്വേഷണം ആരംഭിച്ച് പോലീസ്

കൊല്ലം: കരുനാഗപ്പള്ളിയിൽ പൂട്ടിയിട്ടിരുന്ന വീട്ടിൽ മോഷണം. മാലയും കമ്മലും മോതിരവും ഉൾപ്പെടെ മൂന്നരപ്പവന്‍റെ സ്വർണ്ണമാണ് നഷ്ടപ്പെട്ടത്. കരുനാഗപ്പള്ളി മുണ്ടകപ്പാടത്ത് റിട്ടേർഡ് അദ്ധ്യാപകൻ കൊല്ലശ്ശേരിൽ സുരേഷിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. സുരേഷ് കുടുംബത്തോടൊപ്പം തിരുവനന്തപുരത്താണ് സ്ഥിരതാമസം. തുടർന്ന് കഴിഞ്ഞ ​ദിവസം വീട്ടിലെത്തിയപ്പോഴാണ് മോഷണ വിവരമറിയുന്നത്. ഇരുനിലയുള്ള വീടിന്റെ പിൻഭാഗത്തെ ജനൽച്ചില്ലുതകർത്ത് ഇരുമ്പ് ഗ്രിൽ മുറിച്ചുമാറ്റിയാണ് മോഷ്ടാവ് അകത്തു കടന്നത്.

കിടപ്പുമുറിലെ അലമാരിയിൽ നിന്നാണ് ആഭരണങ്ങൾ എടുത്തിരിക്കുന്നത്. വീട് അലങ്കോലമാക്കിയിട്ട നിലയിലായിരുന്നു. സംഭവത്തിൽ വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസും ഡോഗ് സ്ക്വാഡും ഫൊറൻസിക് വിഭാഗവും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവികള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

anaswara baburaj

Recent Posts

“ഒരു ഗുണ്ടയെ രക്ഷിക്കാൻ എന്റെ വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്നു !”-ദില്ലി മന്ത്രി അതിഷിക്ക് ചുട്ടമറുപടിയുമായി സ്വാതി മലിവാൾ; ആപ്പിൽ പൊട്ടിത്തെറി !

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…

7 hours ago

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിനെ മോദി കാവി വൽക്കരിക്കുന്നു എന്ന് കണ്ടുപിടിത്തം!|OTTAPRADAKSHINAM

പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്‌! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp

7 hours ago

കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു ! കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ് !

തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…

8 hours ago

രണ്ടു രാജ്യങ്ങളുടെ രഹസ്യാന്വേഷണ ഏജൻസികൾ തമ്മിലുള്ള ചർച്ചയിൽ കേരളം വിഷയമായതെങ്ങനെ?| RP THOUGHTS

ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…

8 hours ago

കുറ്റാലം വെള്ളച്ചാട്ടത്തിൽ മിന്നൽ പ്രളയം ! വിദ്യാർത്ഥിയെ കാണാതായി ; മഴ സാധ്യത കണക്കിലെടുത്ത് നീലഗിരി ജില്ലയിലേക്കുള്ള യാത്ര മേയ് 20 വരെ ഒഴിവാക്കണമെന്ന് ജില്ലാ ഭരണകൂടം

തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…

9 hours ago