Saturday, December 20, 2025

ബസ് മുന്നോട്ടെടുത്തു; മുൻ ചക്രം കയറിയിറങ്ങി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

വണ്ടൂർ: ബസ് സ്റ്റാൻഡിൽ നിന്ന് ബസ് പെട്ടന്ന് മുന്നോട്ടെടുത്തതോടെ സ്വകാര്യ ബസിന്റെ മുൻ ചക്രം കയറി വിദ്യാർത്ഥി മരിച്ചു. മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകൻ നിതിൻ എന്ന നന്ദു (17) ആണ് മരിച്ചത്. മമ്പാട് ജി വി എച്ച് എസ് എസ് പ്ലസ് ടൂ വിദ്യാർത്ഥിയാണ്. കഴിഞ്ഞ ദിവസം രാവിലെ എട്ടരയോടെ മണലിമ്മൽ പാടം ബസ് സ്റ്റാന്റിലായിരുന്നു അപകടം.

കാളികാവ് – കോഴിക്കോട് റൂട്ടിലോടുന്ന കെ പി ബ്രദേഴ്‌സ് ബസ് സ്റ്റാൻഡിൽ ട്രാക്കിൽ നിന്ന് മുന്നോട്ടെടുത്തപ്പോഴാണ് അപകടം സംഭവിച്ചത്. ട്രാക്കിന് സമീപം നിന്നിരുന്ന നിതിന് പെട്ടെന്ന് ഓടി മാറാൻ കഴിഞ്ഞില്ലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബസിന്റെ മുൻ ചക്രം കയറിയിറങ്ങിയ നിതിൻ സംഭവസ്ഥലത്ത് വച്ച് മരിച്ചു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ നിയമനടപടികൾക്ക് ശേഷം സംസ്‌കരിച്ചു.

Related Articles

Latest Articles