Friday, December 12, 2025

കെ.എസ്.ആർ.ടി.സി. ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അ‌പകടം; 50 പേർക്ക് പരിക്ക്

കൊല്ലം: കെ.എസ്.ആർ.ടി.സി. ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അ‌പകടം. അ‌പകടത്തിൽ 50 പേർക്ക് പരിക്ക്. തിങ്കളാഴ്ച രാത്രി 7.30 ഓടെയായിരുന്നു അ‌പകടം നടന്നത്.

തിരുവനന്തപുരം ചെങ്കോട്ട റോഡിൽ മടത്തറ മേലേമുക്കിന് സമീപത്തു ചന്തയ്ക്ക് മുൻ വശത്തായിരുന്നു അപകടമുണ്ടായത്.

പാലോടുനിന്നു കുളത്തുപ്പുഴയ്ക്ക് പോയതാണ് കെ.എസ്.ആർ.ടി.സി ബസ്. തെന്മല ഭാഗത്തു നിന്ന് പാറശാലയ്ക്ക് പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.

കെ.എസ്.ആർ.ടി.സി ബസ് കയറ്റം കയറി വരുമ്പോൾ അമിത വേഗത്തിൽ എത്തിയ ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇരുബസുകളിലെയും യാത്രക്കാർക്ക് പരിക്കുണ്ട്.

അതേസമയം പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട്, തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Latest Articles