Kerala

മെയ് ഒന്നു മുതൽ ബസ്, ഓട്ടോ, ടാക്സി നിരക്കിൽ വര്‍ധന; വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ തീരുമാനമായിട്ടില്ല

തിരുവനന്തപുരം: മെയ് ഒന്ന് മുതൽ വർധിപിച്ച ഓട്ടോ, ടാക്സി, ബസ് നിരക്ക് പ്രാബല്യത്തില്‍. ഗതാഗത മന്ത്രി ആന്റണി രാജുവാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ് കാലത്തെ നിരക്ക് വര്‍ധന പിന്‍വലിച്ചതായും മന്ത്രി വ്യക്തമാക്കി.

വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ നിരക്ക് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച്‌ ഇപ്പോള്‍ തീരുമാനമായിട്ടില്ല. കണ്‍സഷന്‍ പരിശോധിക്കുന്നതിനുള്ള സമിതിയെ പിന്നീട് നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മിനിമം ബസ് ചാര്‍ജ് 8ല്‍ നിന്ന് 10 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. പിന്നീടുള്ള ഓരോ കിലോ മീറ്ററിനും ഒരു രൂപ വീതം വര്‍ധിപ്പിച്ചു. ഓട്ടോ മിനിമം ചാര്‍ജ് 30 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. രണ്ട് കിലോമീറ്ററിനാണ് 30 രൂപ. പിന്നീടുള്ള കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്.

ടാക്സി മിനിമം ചാര്‍ജ് 200 രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. അഞ്ച് കിലോ മീറ്ററിനാണ് ഈ നിരക്ക്. നേരത്തെ 175 രൂപയായിരുന്നു നിരക്ക്. കിലോമീറ്റര്‍ നിരക്ക് 17 രൂപയില്‍ നിന്നും 20 രൂപയാക്കി ഉയര്‍ത്തി. 1500 സി.സിക്ക് മുകളിലുള്ള കാറിന്റെ നിരക്ക് 200 രൂപയില്‍ നിന്നും 225 രൂപയാക്കിയും വര്‍ധിപ്പിച്ചു.

Anandhu Ajitha

Recent Posts

അമേരിക്കൻ ലോബികൾക്കിടയിൽ പാകിസ്താന് ഭാരതത്തെക്കാൾ മേൽക്കൈയോ ?

ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…

4 minutes ago

ഹമാസിനെ ചുട്ടെരിച്ച വജ്രായുധം ഭാരതത്തിന് കൈമാറാൻ ഇസ്രായേൽ

ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…

3 hours ago

ഭൂമിയുടെ വലിപ്പം ! സൂര്യന്റെ ഭാരം !! വൈറ്റ് ഡ്വാർഫിന്റെ സവിശേഷത തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…

4 hours ago

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല ! ഉത്തരം ഈ മന്ത്രത്തിലുണ്ട് | SHUBHADINAM

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

4 hours ago

തായ്‌വാന്റെ എഫ്-16 വിമാനംഅപ്രത്യക്ഷമായി !! തിരച്ചിൽ ഊർജ്ജിതം

കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…

4 hours ago

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

15 hours ago