Tuesday, September 29, 2026

വിദ്യാര്‍ഥി കണ്‍സഷന്‍: തന്‍റെ പ്രസ്താവനയെ ദുര്‍വ്യാഖ്യാനിച്ചെന്ന് ഗതാഗത മന്ത്രി ; മലക്കം മറിഞ്ഞ് ആന്റണി രാജു

തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസഷൻ നാണക്കേടെന്ന പരാമർശത്തില്‍ ഗതാഗത മന്ത്രി മലക്കം മറിഞ്ഞ് (Anthony Raju) ആന്റണി രാജു. കണ്‍സെഷന്‍ നിരക്ക് പരമാവധി കുറയ്ക്കാനാണ് വകുപ്പിന്റെ ശ്രമം. ബിപിഎല്‍ വിഭാഗങ്ങള്‍ക്ക് സൗജന്യയാത്ര പരിഗണനയിലാണ്. പ്രസ്താവനയിലെ ഒരുഭാഗം അടര്‍ത്തിയെടുത്ത് ദുര്‍വ്യാഖ്യാനം ചെയ്താണ് വിവാദമാക്കിയത്. ബസ് നിരക്ക് വര്‍ധിപ്പിക്കുന്നകാര്യത്തില്‍ വിദ്യാര്‍ഥി സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നും തിരുത്തേണ്ട കാര്യമുണ്ടെങ്കില്‍ തിരുത്തുമെന്നും മന്ത്രി പറഞ്ഞു.

കണ്‍സെഷന്‍ നിരക്ക് പരാമവധി കുറയ്ക്കാനാണ് ഗതാഗത വകുപ്പ് നോക്കുന്നത്. തന്റെ വാക്കുകള്‍ അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുകയായിരുന്നു. പ്രസ്താവന മുഴുവനായി കേട്ടാല്‍ പറഞ്ഞതിന്റെ വ്യക്തത ലഭിക്കും. കണ്‍സെഷന്‍ നിരക്ക് നാണക്കേടാണെന്ന് പറഞ്ഞിട്ടില്ലെന്നും ആന്റണി രാജു പറഞ്ഞു. വിദ്യാർത്ഥികളുടെ നിരക്ക് വർധിപ്പിച്ചത് ഉമ്മൻ ചാണ്ടിയുടെ കാലത്താണെന്നും കെ എസ് യു വിന്‍റേത് രാഷ്ട്രീയ പ്രസ്താവനയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവിലെ കണ്‍സെഷന്‍ നിരക്ക് വിദ്യാർത്ഥികൾക്ക് തന്നെ നാണക്കേടാണെന്ന ആന്‍റണി രാജുവിന്‍റെ പ്രസ്താവനയാണ് വിവാദമായത്.

Related Articles

Latest Articles