vigilance-arrests-female-overseer-while-accepting-bribe
ഹരിപ്പാട്: 13 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം. അമ്മയോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്കാണ് നേരെയാണ് ലൈംഗികാക്രമണം ഉണ്ടായത്. സംഭവത്തില്‍ എറണാകുളം സ്വദേശിയായ ബിജുവിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍ – കൊല്ലം സൂപ്പര്‍ഫാസ്റ്റില്‍ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു അവിടെ ഇറങ്ങാതെ പിന്നീട് കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. അമ്പലപ്പുഴ കഴിഞ്ഞശേഷമാണ് ഉപദ്രവിക്കുന്നവിവരം കുട്ടി മാതാവിനോട് പറയുന്നത്. ഉടൻ തന്നെ അമ്മ ബസ്സിലുള്ളവരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബസിനുള്ളില്‍ കുട്ടി അമ്മയുടെ പിറകിലായിരുന്നു ഇരുന്നത്.
കുട്ടിയെ ഉപദ്രവിക്കുന്നതിനാണ് വീണ്ടും ഇയാള്‍ ദീര്‍ഘദൂരം ടിക്കറ്റ് എടുത്തതെന്ന് പോലീസ് പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ഇയാളുടെ മൊഴിയെടുത്തശേഷം അമ്ബലപ്പുഴ പൊലീസിന് കൈമാറും.
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…