Wednesday, September 23, 2026

ബസില്‍ 13കാരിക്ക് നേരെ ലൈംഗികാതിക്രമം; യാത്രക്കാരന്‍ അറസ്റ്റില്‍

ഹരിപ്പാട്: 13 വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം. അമ്മയോടൊപ്പം കെ.എസ്.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്യുകയായിരുന്ന പെൺകുട്ടിക്കാണ് നേരെയാണ് ലൈംഗികാക്രമണം ഉണ്ടായത്. സംഭവത്തില്‍ എറണാകുളം സ്വദേശിയായ ബിജുവിനെ ഹരിപ്പാട് പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. തൃശൂര്‍ – കൊല്ലം സൂപ്പര്‍ഫാസ്റ്റില്‍ ആലപ്പുഴ വരെ ടിക്കറ്റെടുത്ത ബിജു അവിടെ ഇറങ്ങാതെ പിന്നീട് കൊല്ലത്തേക്ക് ടിക്കറ്റ് എടുത്തു. അമ്പലപ്പുഴ കഴിഞ്ഞശേഷമാണ് ഉപദ്രവിക്കുന്നവിവരം കുട്ടി മാതാവിനോട് പറയുന്നത്. ഉടൻ തന്നെ അമ്മ ബസ്സിലുള്ളവരോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന് ബസ് ഹരിപ്പാട് പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയും പോലീസ് ഇയാളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ബസിനുള്ളില്‍ കുട്ടി അമ്മയുടെ പിറകിലായിരുന്നു ഇരുന്നത്.

കുട്ടിയെ ഉപദ്രവിക്കുന്നതിനാണ് വീണ്ടും ഇയാള്‍ ദീര്‍ഘദൂരം ടിക്കറ്റ് എടുത്തതെന്ന് പോലീസ് പറഞ്ഞു. അമ്പലപ്പുഴ സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ഇയാളുടെ മൊഴിയെടുത്തശേഷം അമ്ബലപ്പുഴ പൊലീസിന് കൈമാറും.

Related Articles

Latest Articles