Friday, April 26, 2024
spot_img

21 ദിവസം പ്രായമായ കുഞ്ഞിനോട് അമ്മയുടെ ക്രൂരത; പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് കുഞ്ഞിനെ തോട്ടിലെറിഞ്ഞു, രക്ഷകനായത് ഭർതൃ സഹോദരൻ

ആലപ്പുഴ: അർത്തുങ്കലിൽ 21 ദിവസം പ്രായമായ കുഞ്ഞിനോട് അമ്മയുടെ കൊടും ക്രൂരത. കുഞ്ഞിനെ ഇവർ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് വീടിനു സമീപത്തെ തോട്ടിലെറിഞ്ഞു. ഇത് കണ്ട വന്ന ഭർതൃസഹോദരൻ കുട്ടിയെ രക്ഷിച്ച് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു. സംഭവത്തിൽ യുവതിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തിട്ടുണ്ട്.

രാത്രി ഒൻപത് മണിയോടെയായിരുന്നു ദാരുണ സംഭവം നടന്നത്. അതേസമയം, യുവതിയ്‌ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് ബന്ധുക്കളിൽ നിന്നും ലഭിക്കുന്ന വിവരം.

ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. സംഭവത്തിൽ വധശ്രമത്തിനാണ് പോലീസ് യുവതിക്കെതിരെ കേസ് എടുത്തത്.

Related Articles

Latest Articles