ശാസ്താംകോട്ട: സ്കൂളിലേക്കും ട്യൂഷന് സെന്ററിലേക്കും പോയ പതിനഞ്ചിലധികം വിദ്യാര്‍ഥിനികളെ ബസില്‍നിന്ന് ഇറക്കിവിട്ടു. ബുധനാഴ്ച രാവിലെ ഏഴരയോടെ മൈനാഗപ്പള്ളി ഐ.സി.എസ് ജങ്ഷനിലാണ് സ്വകാര്യ ബസില്‍നിന്ന് ഇറക്കിവിട്ടത്.
ആഞ്ഞിലിമൂട്ടില്‍ നിന്നും ഐ.സി.എസ് ജങ്ഷനില്‍ നിന്നും കയറിയ പെണ്‍കുട്ടികളോട് കണ്‍സഷണ്‍ തരാന്‍ സാധിക്കില്ലെന്നും ഫുള്‍ ടിക്കറ്റ് എടുക്കണമെന്നും ബസ് ജീവനക്കാര്‍ ആവശ്യപ്പെട്ടു. പലരുടെയും കൈയില്‍ മതിയായ തുക ഇല്ലായിരുന്നു. തുടര്‍ന്ന് കുട്ടികളെ ബസില്‍നിന്ന് ഇറക്കിവിടുകയായിരുന്നു. വിവരമറിഞ്ഞെത്തിയ രക്ഷകര്‍ത്താക്കളും പ്രദേശവാസികളും പിന്നീട് ബസ് ജീവനക്കാര്‍ക്ക് താക്കീത് നല്കി. വിവരം കുന്നത്തൂര്‍ ജോയന്റ് ആര്.ടി.ഒയെയും അറിയിച്ചു.

