ചെന്നൈ: തമിഴ്‌നാട് ശിവഗംഗ കാരക്കുടിയിൽ തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സുകൾ കൂട്ടിയിടിച്ച് 12 പേർക്ക് ദാരുണാന്ത്യം. 40 ഓളം പേർക്ക് പരിക്കേറ്റു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ നാച്ചിയാർപുരം പോളിടെക്നിക് കോളേജിന് സമീപമാണ് അപകടമുണ്ടായത്. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നുവെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അപകടത്തിൽ പരിക്കേറ്റ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരുവാൻ സാധ്യതയുണ്ട് .
പരിക്കേറ്റ യാത്രക്കാരെ ഉടൻ തിരുപ്പത്തൂരിലെയും ശിവഗംഗയിലെയും സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണെന്നാണ് വിവരം. ബസ്സുകൾ നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.സംഭവത്തിൽ നാച്ചിയാർപുരം പോലീസ് കേസെടുത്തിട്ടുണ്ട്.

