Sunday, June 2, 2024
spot_img

ഇന്ത്യയില്‍ ഇനി നിക്ഷേപം വേണ്ടെന്ന് തീരുമാനിച്ച് ചൈനിസ് ഭീമന്‍ ആലിബാബ; സ്‌നാപ് ഡീലും , പേ-ടിഎം മാളും പിന്നോട്ടടിച്ചു

മുംബൈ: ഇന്ത്യയില്‍ തല്‍ക്കാലം കൂടുതല്‍ നിക്ഷേപം നടത്തേണ്ടെന്ന് ചൈനീസ് ഭീമന്‍ ആലിബാബ തീരുമാനിച്ചതായി റിപ്പോര്‍ട്ട്. പേ-ടിഎമ്മിലും സൊമാറ്റോയിലും വന്‍തോതില്‍ നിക്ഷേപം നടത്തിയിട്ടുള്ള
കോടീശ്വരനായ ജാക്ക് മായുടെ നേതൃത്വത്തിലുള്ള കമ്പനിയ്ക്ക് ഇന്ത്യയില്‍ തിരിച്ചടി നേരിടുന്നുണ്ടെന്നാണ് സൂചന. ഫ്ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവ ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണിയില്‍ മികച്ച വിഹിതംനേടുമ്പോള്‍ സ്‌നാപ്പ് ഡീലും പേ-ടിഎംമാളും ഇക്കാര്യത്തില്‍ പിന്നിലായതാണ് ആലിബാബയെ മറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നു കരുതുന്നു.

പേ-ടിഎം, പേ-ടിഎംമാള്‍, ഭക്ഷണ വിതരണ ക്കമ്പനിയായ സൊമാറ്റോ, ഓണ്‍ലൈന്‍ ഗ്രോസറി ഷോപ്പായ ബിഗ്ബാസ്‌ക്കറ്റ്, സ്‌നാപ് ഡീല്‍, കൊറിയര്‍ കമ്പനിയായ എക്‌സ്പ്രസ് ബീസ് തുടങ്ങിയവയില്‍ ആലിബാബയ്ക്ക് നിലവില്‍ നിക്ഷേപമുണ്ട്. ഇതിനകം ഇന്ത്യയിലെ നിരവധി സ്റ്റാര്‍ട്ടപ്പുകളില്‍ ഈ ചൈനീസ് കന്പനി നിക്ഷേപം നടത്തിയിട്ടുണ്ട്.

Related Articles

Latest Articles