Friday, December 19, 2025

സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ ഉപതെരഞ്ഞെടുപ്പ് ഓഗസ്റ്റ് 10 ന്; മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ

തിരുവനന്തപുരം : സംസ്ഥാനത്തെ 17 തദ്ദേശ വാർഡുകളിൽ വരുന്ന വ്യാഴാഴ്ച ( ഓഗസ്റ്റ് 10 ) ഉപതെരഞ്ഞെടുപ്പ് നടക്കും.വോട്ടെണ്ണൽ, തൊട്ടടുത്ത ദിവസം രാവിലെ 10ന് വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഒൻപത് ജില്ലകളിലായി 2 ബ്ലോക്ക് പഞ്ചായത്ത്, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലായി 54 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്.

ഉപതെരഞ്ഞെടുപ്പിനായുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ അറിയിച്ചു. വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മണി മുതൽ വൈകിട്ട് 6 വരെയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ചുള്ള എസ്എസ്എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസ കാലയളവിന് മുൻപു വരെ നൽകിയിട്ടുള്ള ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ വോട്ടുചെയ്യുന്നതിനായി തിരിച്ചറിയൽ രേഖകളായി ഉപയോഗിക്കാം.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ

∙ കൊല്ലം: തെന്മല ഗ്രാമപ്പഞ്ചായത്തിലെ 05-ഒറ്റക്കൽ, ആദിച്ചനല്ലൂർ ഗ്രാമപ്പഞ്ചായത്തിലെ 02-പുഞ്ചിരിച്ചിറ.
∙ ആലപ്പുഴ: തലവടി ഗ്രാമപ്പഞ്ചായത്തിലെ 13-കോടമ്പനാടി.
∙ കോട്ടയം: വൈക്കം ബ്ലോക്ക് പഞ്ചായത്തിലെ 03-മറവൻ തുരുത്ത്.
∙ എറണാകുളം: ഏഴിക്കര ഗ്രാമപ്പഞ്ചായത്തിലെ 03-വാടക്കുപുറം, വടക്കേക്കര ഗ്രാമപ്പഞ്ചായത്തിലെ 11-മുറവൻ തുരുത്ത്, മൂക്കന്നൂർ ഗ്രാമപ്പഞ്ചായത്തിലെ 04- കോക്കുന്ന്, പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്തിലെ 10-പഞ്ചായത്ത് വാർഡ്.
∙ തൃശൂർ: മാടക്കത്തറ ഗ്രാമപ്പഞ്ചായത്തിലെ 15-താണിക്കുടം.
∙ പാലക്കാട്: പൂക്കോട്ട്കാവ് ഗ്രാമപ്പഞ്ചായത്തിലെ 07-താനിക്കുന്ന്.
∙ മലപ്പുറം: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്തിലെ 02-ചെമ്മാണിയോട്, ചുങ്കത്തറ ഗ്രാമപ്പഞ്ചായത്തിലെ 14-കളക്കുന്ന്, തുവ്വൂർ ഗ്രാമപ്പഞ്ചായത്തിലെ 11-അക്കരപ്പുറം, പുഴക്കാട്ടിരി ഗ്രാമപ്പഞ്ചായത്തിലെ 16-കട്ടിലശ്ശേരി.
∙ കോഴിക്കോട്: വേളം ഗ്രാമപ്പഞ്ചായത്തിലെ 17-പാലോടിക്കുന്ന്.
∙ കണ്ണൂർ: മുണ്ടേരി ഗ്രാമപ്പഞ്ചായത്തിലെ 10-താറ്റിയോട്, ധർമടം ഗ്രാമപ്പഞ്ചായത്തിലെ 11-പരീക്കടവ്

Related Articles

Latest Articles