ദില്ലി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ തിരഞ്ഞെടുക്കപ്പെട്ടു. ഇന്ന് നടന്ന തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിയും സുപ്രീം കോടതി മുന്‍ ജഡ്ജിയുമായ ബി. സുദര്‍ശന്‍ റെഡ്ഡിയെയാണ് സി .പ രാധാകൃഷ്ണന്‍ പരാജയപ്പെടുത്തിയത് .നിലവിൽ മഹാരാഷ്ട്ര ഗവർണറാണ്. രാവിലെ 10 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണിയോടെ അവസാനിച്ചു. ആറു മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കുകയും 8 മണിയോടെ ഫലപ്രഖ്യാപനം പ്രഖ്യാപിക്കുകയും ചെയ്തു .ആകെ പോൾ ചെയ്ത 767 വോട്ടുകളിൽ 452 വോട്ടുകൾ നേടിയാണ് എൻ .ഡി .എ സ്ഥാനാർഥി വിജയിച്ചത് .152 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് സി പി രാധാകൃഷ്ണൻ ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് .ഇൻഡ്യാ മുന്നണി സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡി 300 വോട്ടുകൾ മാത്രമേ നേടിയിട്ടുള്ളു . 15 വോട്ടുകൾ അസാധുവായി . ഇൻഡി മുന്നണിക്ക് ലഭിക്കേണ്ട 14 വോട്ടുകൾ സി പി രാധാകൃഷ്ണന് കൂടുതലായി ലഭിച്ചു .പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യ വോട്ട് രേഖപ്പെടുത്തി. തുടര്‍ന്ന് അമിത് ഷാ, രാജ്‌നാഥ് സിംഗ്, ജെ.പി. നദ്ദ, കിരണ്‍ റിജിജു തുടങ്ങിയ മറ്റു മുതിര്‍ന്ന നേതാക്കളും വോട്ട് ചെയ്തു.
788 എംപിമാര്‍ 768 പേര്‍ വോട്ട് ചെയ്തു. ബിആര്‍എസ്, ബിജെഡി, അകാലിദള്‍ പാര്‍ട്ടികളുടെ എംപിമാര്‍ തിരഞ്ഞെടുപ്പിൽ നിന്നും വിട്ടുനിന്നു. 13 പേരാണ് വോട്ട് ചെയ്യാത്തത്. എന്‍ഡിഎയുടെ 427 എംപിമാര്‍ വോട്ട് ചെയ്‌തെന്നാണ് ലഭിക്കുന്ന വിവരം . പ്രതിപക്ഷത്തിന്റെ 315 എംപിമാര്‍ വോട്ട് ചെയ്തതായി കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു .ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് രാജി സമർപ്പിച്ചതോടെയാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വേണ്ടി വന്നത് .ജൂലൈ 21നായിരുന്നു ഉപരാഷ്ട്രപതിയായിരുന്ന ജഗ്ദീപ് ധൻകർ രാജിവച്ചത്. സി .പി രാധാകൃഷ്ണൻ 1957 ഇൽ തമിഴ്നാട്ടിലെ തിരുപ്പൂരിലാണ് ജനിച്ചത് .കോയമ്പത്തൂരിലെ ചിദംബരം കോളേജിൽ നിന്ന് ബിബിഎ പഠനം പൂർത്തിയാക്കി.തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡൻ്റും മുതിർന്ന ബിജെപി നേതാവുമായ രാധാകൃഷ്ണൻ കോയമ്പത്തൂരിൽ നിന്ന് രണ്ടുതവണ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷം ജൂലൈ മുതൽ മഹാരാഷ്ട്ര ഗവർണറായി സേവനമനുഷ്ഠിച്ചു വരുകയാണ് .2023 ഫെബ്രുവരി മുതൽ 2024 ജൂലൈ വരെ ജാർഖണ്ഡ് ഗവർണറായി പ്രവർത്തിച്ചു .2024 മാർച്ച് മുതൽ ജൂലൈ വരെ തെലങ്കാന ഗവർണറായും പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായും അധിക ചുമതല വഹിച്ചു. 2023ൽ ജാർഖണ്ഡ് ഗവർണറായി നിയമിതനായി .

