Monday, December 22, 2025

കോൺഗ്രസ് വിട്ട സി രഘുനാഥ് ബിജെപിയിൽ ! ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയിൽ നിന്ന് അംഗത്വം സ്വീകരിക്കും

മുൻ ഡിസിസി സെക്രട്ടറിയും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ പിണറായി വിജയനെതിരായ കോൺഗ്രസ് സ്ഥാനാർത്ഥിയുമായിരുന്ന സി രഘുനാഥ് ബിജെപിയിൽ ചേരും. ഇന്ന് ദില്ലിയിൽ വച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദയിൽ നിന്ന് അദ്ദേഹം അംഗത്വം സ്വീകരിക്കും.
കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരന്റെ അടുത്ത അനുയായിയായിരുന്ന രഘുനാഥ് നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് പാർട്ടി വിട്ടത്. കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഏറെ കാലമായി അവഗണന നേരിടേണ്ടിവന്നുവെന്നും രാജിക്കത്ത് കെപിസിസി നേതൃത്വത്തിന് കൈമാറിയെന്നും അദ്ദേഹം നേരത്തെ അറിയിച്ചിരുന്നു.

നേരത്തെ പാർട്ടി വിടുന്നതിനെക്കുറിച്ചുള്ള സൂചനകൾ നൽകി അദ്ദേഹം സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. ചില തുറന്നു പറച്ചിലുകൾ ആർക്കെങ്കിലും വിഷമം ഉണ്ടാക്കുന്നുണ്ടെങ്കിൽ ക്ഷമിക്കണമെന്ന ആമുഖത്തോടെയായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. എന്നാൽ പിന്നീട് പോസ്റ്റ് പിൻവലിച്ചു. ഇത് നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.

Related Articles

Latest Articles