Monday, December 15, 2025

മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നു ! പി വി അന്‍വറിനെതിരെ പരാതി നൽകി ഇടത് പ്രവര്‍ത്തകന്‍ ;ആരോപണങ്ങളിൽ വക്കീൽ നോട്ടീസയച്ച് പി ശശിയും

തൃശ്ശൂര്‍: നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ എംഎല്‍എക്കെതിരെ സമൂഹത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന രീതിയില്‍ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് പരാതി നൽകി ഇടത് പ്രവര്‍ത്തകന്‍. സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസിനെതിരായ വര്‍ഗീയ വാദി, മുസ്ലിം വിരോധി പരാമര്‍ശത്തിനെതിരെ ഇടത് പ്രവർത്തകനായ കേശവദേവാണ് തൃശ്ശൂർ ഈസ്റ്റ് പോലീസ്, സിറ്റി പോലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകിയിരിക്കുന്നത്. സത്യപ്രതിഞ്ജാ ലംഘനവും ഭരണഘടനാവിരുദ്ധ പ്രവര്‍ത്തനവുമാണ് അന്‍വര്‍ നടത്തിയിരിക്കുന്നതെന്നും നിയമനടപടി സ്വീകരിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

അതേസമയം, പി.വി. അന്‍വറിനെതിരേ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി വക്കീല്‍ നോട്ടീസയച്ചു. വസ്തുതവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ചെന്നും പ്രസ്താവനകള്‍ പിന്‍വലിച്ച് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ്. അല്ലാത്തപക്ഷം നിയമനടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ പറയുന്നു. പി ശശിക്കെതിരെ പാര്‍ട്ടിക്ക് നല്‍കിയ പരാതി പി വി അന്‍വര്‍ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടതിന് പിന്നാലെയാണ് നിയമനടപടിയുമായി നീങ്ങിയത്. സ്ത്രീകളോട് മോശമായി പെരുമാറി, കച്ചവടക്കാര്‍ തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് ലക്ഷങ്ങള്‍ തട്ടി എന്നതുള്‍പ്പെടെയുള്ള ആരോപണങ്ങളാണ് പി വി അന്‍വര്‍ ഉന്നയിച്ചത്.

Related Articles

Latest Articles