Sunday, December 21, 2025

ബിജെപി സ്ഥാപനദിനം; നാളെ പ്രധാനമന്ത്രി രാജ്യത്തെ പ്രവർത്തകരെ അഭിസംബോധന ചെയ്യും

ദില്ലി: ബിജെപി സ്ഥാപനദിനമായ ഏപ്രിൽ 6ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ബിജെപി പ്രവർത്തകരെ അഭിസംബോധന ചെയ്യും. രാവിലെ 9ന് സംസ്ഥാന-ജില്ലാ-മണ്ഡല-പഞ്ചായത്ത് ബൂത്ത് തലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തകർ ഒത്തുചേരും. പ്രധാനമന്ത്രിയുടെ പ്രസംഗം കാണാൻ എല്ലാ സ്ഥലത്തും വലിയ സ്ക്രീനുകളുണ്ടാകും.

കൂടാതെ സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ സംസ്ഥാന കാര്യാലയത്തിൽ പതാക ഉയർത്തി പരിപാടിയിൽ പങ്കെടുക്കും. നരേന്ദ്രമോദി സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ എല്ലാ ജനങ്ങളിലുമെത്തിക്കുകയാണ് ലക്ഷ്യമെന്ന് സുരേന്ദ്രൻ പറഞ്ഞു. അന്നേദിവസം മുതൽ ഏപ്രിൽ 20 വരെ സംസ്ഥാനത്ത് 15 പ്രധാനപ്പെട്ട കേന്ദ്രപദ്ധതികളെ കുറിച്ചുള്ള ക്യാമ്പയിനിംഗ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Latest Articles