India

റഷ്യയോട് യുദ്ധം അവസാനിപ്പിക്കാൻ പറയാൻ എനിക്ക് കഴിയുമോ? യുക്രെയ്‌നിലുള്ളവരെ രക്ഷിക്കണമെന്ന ഹർജിയിൽ തുറന്നടിച്ച് സുപ്രീംകോടതി

ദില്ലി: യുക്രെയ്‌നിലുള്ളവരെ രക്ഷിക്കണമെന്ന ഹർജിയിൽ തുറന്നടിച്ച് സുപ്രീംകോടതി(Supreme Court On Ukraine-Russia War). ഇക്കാര്യത്തിൽ കോടതിയ്‌ക്ക് എന്താണ് ചെയ്യാനാവുക? റഷ്യൻ പ്രസിഡന്റിനോട് യുദ്ധം നിർത്തിവെയ്‌ക്കാൻ ആവശ്യപ്പെടാൻ എനിക്കു കഴിയുമോ? എന്ന് ഹർജി പരിഗണിക്കവേ ജസ്റ്റിസ് ചോദിച്ചു. റൊമാനിയ അതിർത്തിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ ഇടപെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്.

എന്നാൽ യുക്രെയ്‌നിലെ റഷ്യൻ അധിനിവേശത്തിൽ സുപ്രീം കോടതിയ്‌ക്ക് ഒന്നും ചെയ്യാനില്ലെന്ന് ഹർജി പരിഗണിച്ച് കൊണ്ട് ചീഫ് ജസ്റ്റിസ് എൻ വി രമണ പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ ജസ്റ്റിസ് എന്തെടുക്കയാണെന്ന് ചിലർ ചോദിക്കുന്നതിന്റെ വീഡിയോകൾ താൻ കണ്ടെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ രക്ഷാദൗത്യം പുരോഗമിക്കുന്നുണ്ടല്ലോയെന്ന് ചോദിച്ച ജസ്റ്റിസ് ഹർജി പിന്നീട് പരിശോധിക്കാമെന്ന് അറിയിച്ചു.

അതേസമയം ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി ഇന്ന് 19 വിമാനങ്ങളിലായി 3,726പേര്‍ എത്തുമെന്ന് വ്യോമയാന മന്ത്രി അറിയിച്ചു. ബുക്കാറെസ്റ്റില്‍ നിന്ന് എട്ടും ബുഡാപെസ്റ്റില്‍ നിന്ന് അഞ്ചും വിമാനങ്ങള്‍ ഇന്ത്യയിൽ എത്തും. മറ്റ് മൂന്നിടങ്ങളില്‍ നിന്നും ആറ് വിമാനങ്ങളും സര്‍വീസ് നടത്തും.

B4 Admin

Recent Posts

യുഡിഎഫിൽ വീണ്ടും ഭിന്നത പരസ്യമാക്കി അടൂർ പ്രകാശ്: യോഗം ചേരാത്തതിന്റെ കാരണം ചെയർമാനോട് ചോദിക്കണമെന്ന് വിമർശനം

യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…

9 hours ago

അയോധ്യ സന്ദർശനത്തിന് മുമ്പ് കർസേവകരുടെ മരണത്തിൽ മാപ്പുപറയണമെന്ന് അഖിലേഷിനോട് ബിജെപി: ഡിസംബർ 12 അല്ല, 6-ന് ക്ഷേത്രത്തിലെത്താൻ വെല്ലുവിളി

അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…

9 hours ago

ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15ന്

പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…

12 hours ago

1566 കോടിയുടെ വൈദ്യുതി കരാർ വിവാദം: രാജമാണിക്യത്തിനെതിരെ സമഗ്ര അന്വേഷണം സർക്കാർ നീക്കത്തിന് പിന്നിൽ പുതിയ വഴിത്തിരിവ്!

കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…

15 hours ago

അമേരിക്കയുടെ യാത്രാ മുന്നറിയിപ്പിൽ 23 രാജ്യങ്ങൾ: റഷ്യയും ഇറാനും ഉത്തരകൊറിയയും പട്ടികയിൽ!

അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…

20 hours ago

കെ.പി.സി.സി അധ്യക്ഷ കസേര ആർക്കായി? അനിൽകുമാറോ കൊടിക്കുന്നിലോ ജോസഫ് വാഴയ്ക്കനോ? കോൺഗ്രസിൽ കരുനീക്കങ്ങൾ മുറുകുന്നു!

കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…

21 hours ago