Featured

കാലിടറി കാനഡ ; നല്ല ബന്ധത്തിനായി ഭാരതത്തോട് യാചിക്കുന്ന അതിമനോഹര കാഴ്‌ച !

കുറച്ച് ദിവസങ്ങളായി ഇന്ത്യ – കാനഡ വിഷയമാണ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാന ചർച്ച വിഷയം. ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ മരണത്തെ തുടർന്നാണ് ഇന്ത്യ – കാനഡ ബന്ധത്തിൽ വിള്ളൽ വീണു തുടങ്ങിയത്. തുടർന്ന് കൊലപാതകത്തിന് പിന്നില്‍ ഭാരത്തിന് പങ്കുണ്ടെന്ന് ആരോപിച്ച് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ കാനഡ പുറത്താക്കുകയും ചെയ്തിരുന്നു. എന്നാൽ, ഭീകരവാദത്തെ വേരോടെ പിഴുതെറിയാനുള്ള നീക്കങ്ങളാണ് കേന്ദ്രം സർക്കാർ നടത്തിയത്. ഇപ്പോഴിതാ, ഇന്ത്യയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങൾക്ക് മുന്നിൽ മുട്ടുകുത്തിയിരിക്കുകയാണ് കാനഡ. ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കാനഡയുടെ പ്രതിരോധമന്ത്രി ബിൽ ബ്ലെയർ. കൂടാതെ, ഇന്തോ-പസഫിക് സഹകരണത്തിലും പങ്കാളിത്തം പിന്തുടരാനാണ് കാനഡയുടെ പ്രതിബദ്ധതയെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂൺ 18ന് കാനഡയിൽ വച്ച് ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കൊല്ലപ്പെട്ടതിൽ ഇന്ത്യയ്‌ക്ക് പങ്കുണ്ടെന്ന ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങളെ തുടർന്ന് ഇന്ത്യ ശക്തമായ ഭാഷയിൽ പ്രതികരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കനേഡിയൻ പ്രതിരോധമന്ത്രിയുടെ പ്രതികരണം പുറത്തുവന്നിരിക്കുന്നത്. കൂടാതെ, ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കവെ സമാന്തരമായി ഇന്ത്യയുമായുള്ള കാനഡയുടെ പങ്കാളിത്തം തുടരാനാണ് കാനഡ ആഗ്രഹിക്കുന്നതെന്നും ബിൽ ബ്ലെയർ വ്യക്തമാക്കി. ഇന്ത്യയുമായുള്ള ബന്ധത്തിന് വെല്ലുവിളി ഉയർത്തുന്ന കാര്യങ്ങളാണ് സംഭവിച്ചിട്ടുള്ളതെന്ന് മനസിലാക്കുന്നതായും അതേസമയം നിയമത്തെയും പൗരന്മാരെയും സംരക്ഷിക്കാൻ സമഗ്രമായ അന്വേഷണം നടത്തി സത്യം കണ്ടെത്തുമെന്നും ബിൽ ബ്ലെയർ വ്യക്തമാക്കി.

അതേസമയം, നിലവിൽ ഇന്ത്യ കാനഡയുമായുള്ള വ്യാപാര ചർച്ചകൾ നിർത്തുകയും കാനഡ പൗരന്മാർക്ക് ഇന്ത്യയിലേക്ക് വിസ നിഷേധിക്കുകയും, കാനഡയേ അപകടം നിറഞ്ഞ രാജ്യമാക്കി പ്രഖ്യാപിച്ച് യാത്രാ നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരിക്കുകയുമാണ്. കൂടാതെ, ഇന്ത്യയുടെ പ്രതിരോധ നടപടിയിൽ കാനഡക്കൊപ്പം സ്വന്തം നാറ്റോ അംഗ രാജ്യങ്ങൾ പൊലും പിന്തുണയ്ക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. നാറ്റേ സഖ്യം പോലും ഇന്ത്യക്കിരെ രംഗത്ത് വരാതിരുന്നത്കാനഡയെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ഇപ്പോൾ കാനഡ സഹകരണത്തിനു ഇന്ത്യൻ വാതിലിൽ മുട്ടുന്ന കാഴ്ചയ്ക്കാണ് ഭാരതം സാക്ഷ്യം വഹിക്കുന്നത്.

അതേസമയം, തീവ്രവാദികളുടെ സാമ്പത്തിക നിക്ഷേപത്തെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങളാണ് ഇന്ത്യയ്ക്ക് ലഭിച്ചിട്ടുള്ളത്. കാനഡ ആസ്ഥാനമായുള്ള ഖലിസ്ഥാൻ ഭീകരർ സിനിമയിലടക്കം പണം നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 2019 മുതൽ 2021 വരെയുള്ള വൻ സാമ്പത്തിക നിക്ഷേപങ്ങളെക്കുറിച്ചുള്ള വിവരങ്ങളാണ് എൻഐഎ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കള്ളക്കടത്ത്, പാക് ചാരസംഘടനയായ ISI എന്നിവ മുഖേനെ സ്വരൂപിച്ച പണം ഭാരത വിരുദ്ധ പ്രവർത്തനങ്ങൾക്ക് മാത്രമല്ല നിക്ഷേപമായും ഉപയോഗിച്ചിരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. കനേഡിയൻ പ്രീമിയർ ലീഗ്, സിനിമ, ആഡംബരനൗകകൾ, തായ്ലൻഡിലെ ക്ലബ്ബുകൾ, ബാറുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും ഖലിസ്ഥാൻ ഭീകരർ പണം നിക്ഷേപിച്ചത്.

ഭാരതത്തിൽ നിന്നും കള്ളക്കടത്ത്, കൊള്ള, തട്ടിക്കൊണ്ടുപോകൽ തുടങ്ങിയവ വഴി സമ്പാദിക്കുന്ന പണം, ഭാരതത്തിലും കാനഡയിലും അക്രമ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ഗുണ്ടാ നേതാവായ ലോറൻസ് ബിഷ്ണോയ് അഞ്ച് ലക്ഷം രൂപ മുതൽ 60 ലക്ഷം രൂപ വരെ ഹവാല മാർഗത്തിൽ കൈപ്പറ്റിയതായും റിപ്പോർട്ടിലുണ്ട്. കൂടാതെ 2019 മുതൽ 2021 വരെ 13 തവണ കാനഡയിലേക്കും തായ്‌ലൻഡിലേക്കും ഇയാൾ ഹവാല വഴി പണം അയച്ചിട്ടുണ്ട്. കൂടാതെ, ബിഷ്ണോയി ബബ്ബർ ഖൽസ ഇന്റർനാഷനൽ നേതാവ് ലഖ്ബീർ സിങ് ലാൻഡയുമായി വളരെ അടുത്ത് പ്രവർത്തിച്ചിരുന്നുവെന്നാണ് എൻഐഎ റിപ്പോർട്ട് അടിവരയിടുന്നത്. ഗോൾഡി ബ്രാർ മുഖേനയാണ് കാനഡയിലെ ഭീകരരുമായി ബിഷ്ണോയി ബന്ധം സ്ഥാപിച്ചത്. 14 ഖലിസ്ഥാൻ ഭീകരർക്കും അവരുമായി ബന്ധം പുലർത്തിയ ഗുണ്ടാനേതാക്കൾക്കുമെതിരെ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.

Anandhu Ajitha

Recent Posts

ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘം !!! മകരവിളക്ക് ദിവസം ബിജെപി-എന്‍ഡിഎയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധപരിപാടി സംഘടിപ്പിക്കുമെന്ന് രാജീവ്‌ ചന്ദ്രശേഖർ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…

51 minutes ago

അയോദ്ധ്യ രാമക്ഷേത്രത്തിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമം! കശ്മീർ സ്വദേശി കസ്റ്റഡിയിൽ, സുരക്ഷാ ഏജൻസികൾ ചോദ്യം ചെയ്യുന്നു

അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…

1 hour ago

സിഗരറ്റിൽ നിന്ന് തീ പകർന്ന് ഖമേനിയുടെ ചിത്രം കത്തിച്ച് സ്ത്രീകൾ !! ഇറാൻ തെരുവുകളിൽ പ്രക്ഷോഭം ഉച്ചസ്ഥായിയിൽ

ഇറാനിൽ മത ഭരണകൂടത്തിനെതിരായ പ്രക്ഷോഭം ആളിക്കത്തുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളെയും മതനിയമങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് സ്ത്രീകളുടെ പുതിയ പ്രതിഷേധ രീതി . രാജ്യത്തിന്റെ…

3 hours ago

പറക്കുന്നതിനിടെ വിമാനത്തിന് സാങ്കേതിക തകരാർ ! രക്ഷയായത് പൈലറ്റ് നടത്തിയ ബെല്ലി ലാൻഡിംഗ് ! ഒഡീഷയിൽ ചെറു യാത്രാവിമാനം തകർന്ന് വീണു ! ഏഴുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഭുവനേശ്വറിൽ നിന്ന് റൂർക്കേലയിലേക്ക് പറന്ന ചാർട്ടേഡ് വിമാനം തകർന്ന് വീണു. ഇന്ന് ഉച്ച കഴിഞ്ഞാണ്ഒൻപത് സീറ്റുകളുള്ള ചെറിയ വിമാനം സാങ്കേതിക…

3 hours ago

യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട് തീവ്രവാദത്തിലേക്ക് തള്ളിവിടാൻ കഴിയില്ലെന്ന് യു എ ഇ|UAE AGAINST BRITAIN

സ്കോളർഷിപ്പ് പദ്ധതിയിൽ നിന്ന് ബ്രിട്ടനെ വെട്ടി യു എ ഇ ! കാരണം കേട്ടാൽ ഞെട്ടും. യുവതീ യുവാക്കളെ അറിഞ്ഞുകൊണ്ട്…

3 hours ago