Can't sleep at night?; Here are four habits to solve insomnia...
മനസ്സിനും ശരീരത്തിനും ഒരുപോലെ അനുപേക്ഷണീയമായ ഒരു ജീവധർമ്മ പ്രക്രിയയാണ് ഉറക്കം. ക്ഷീണം മാറ്റി ഉന്മേഷം നൽകുന്ന ഒരു ഉപാധി എന്ന നിലക്ക് ഉറക്കത്തിനുള്ള സ്ഥാനം അദ്വീതീയമാണ്.നന്നായി ഉറങ്ങുക എന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് അനിവാര്യമാണ്. ഏതു മാനസിക പ്രശ്നം അനുഭവപ്പെടുന്നവരിലും ഉറക്കക്കുറവ് ഒരു പ്രധാന ലക്ഷണമാണ് എങ്കിലും പലവിധമായ മാനസിക സമ്മർദ്ദം എന്നത് ഉറക്കക്കുറവിന് കാരണമായി പല ആളുകളിലും കാണാന്‍ കഴിയും. വളരെ വൈകി ഉറക്കം വരിക, വളരെ നേരത്തെ ഉറക്കം നഷ്ടപ്പെടുക, ഉറങ്ങിയതിനുശേഷം അധികം താമസിയാതെ ഉണരുകയും പിന്നീട് ഉറങ്ങാന്‍ കഴിയാതെയും വരിക എന്നിവയാണ് ഉറക്കക്കുറവ് നേരിടുന്നവര്‍ പറയാറുള്ള പരാതികള്‍.
ഉറക്കക്കുറവ് പരിഹരിക്കാൻ ഇതാ നാല് ശീലങ്ങൾ…
ശരീരത്തിന്റെ ആരോഗ്യത്തിനു മാത്രമല്ല മനസ്സിന്റെ ആരോഗ്യത്തിനും വ്യായാമം അത്യാവശ്യമാണ്. എല്ലാ ദിവസവും അല്പ സമയം വ്യായാമം ചെയ്യാന്‍ സമയം കണ്ടെത്താം. വിഷാദം, മാനസിക സമ്മർദ്ദം എന്നിവ കുറയ്ക്കാനും ഇതു ഗുണം ചെയ്യും.
ഉറക്കക്കുറവ് അനുഭവപ്പെടുന്നവർ ഉറങ്ങാന്‍ കൃത്യമായി സമയം പാലിക്കുകയും പകല്‍ ഉറക്കം ഒഴിവാക്കുകയും വേണം.
എല്ലാ ദിവസവും ഉറങ്ങുന്നതിനു കുറച്ചു സമയം മുമ്പ് തന്നെ ഫോണ്‍, ടിവി എന്നിവ ഒഴിവാക്കുക. ഫോണില്‍ നിന്നും ടിവിയില്‍ നിന്നും വരുന്ന വെളിച്ചം ശരീരത്തില്‍ മെലാറ്റോണില്‍ എന്ന ഹോർമോണിന്റെ ലെവൽ കുറയ്ക്കുകയും അതിനെ തുടർന്ന് ഉറക്കം നഷ്ടപ്പെടുകയും ചെയ്യും. വെളിച്ചം/ സൂര്യപ്രകാശമുള്ള സമയങ്ങളില്‍ ഈ ഹോർമോണ്‍ ലെവല്‍ കൂടും. അതിനാല്‍ നല്ല ഉറക്കത്തിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം.
മാനസിക സമ്മർദ്ദം മൂലം ഉറങ്ങാന്‍ കിടന്നതിനു ശേഷവും ചിന്തകള്‍ മനസ്സിനെ വല്ലാതെ അലട്ടുന്ന അവസ്ഥ സൃഷ്ടിക്കും. അതിനാല്‍ മനസിനെ ശന്തമാക്കാനുള്ള റിലാക്സേഷന്‍ തെറാപ്പി പരിശീലിക്കുന്നത് നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും. എന്താണ് ഉറക്കക്കുറവിന്റെ യഥാർത്ഥ കാരണം എന്നു കണ്ടെത്താന്‍ വിദഗ്‌ദ്ധ സഹായം തേടുക.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…