Health

എത്ര ശ്രമിച്ചിട്ടും രാത്രി ഉറക്കം കിട്ടുന്നില്ലേ? എന്നാൽ ഇനി ഇത് ട്രൈ ചെയ്ത് നോക്കൂ, ഫലം ഉറപ്പ്!

എത്ര ശ്രമിച്ചാലും ചിലര്‍ക്ക് രാത്രി നല്ലപോലെ ഉറങ്ങാൻ സാധിക്കാതെ വരാറുണ്ട്. അങ്ങനെയുള്ളവർ തീർച്ചയായും ചെയ്യേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കാം.

ഉറക്കം ലഭിച്ചില്ലെങ്കില്‍

ഉറക്കം കൃത്യമായി ലഭിച്ചില്ലെങ്കില്‍ അത് നമ്മളുടെ മാനസികാരോഗ്യത്തെ കാര്യമായി ബാധിച്ചെന്ന് വരാം. പ്രത്യേകിച്ച് ഇത് രക്തസമ്മര്‍ദ്ദം കൂട്ടുന്നതിന് ഒരു കാരണമാണ്. അതുപോലെ തന്നെ, കൃത്യമായി ഉറക്കം ലഭിക്കാത്തത്, ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്കും, പ്രമേഹരോഗത്തിലേയ്ക്കും ഇത് നയിക്കുന്നുണ്ട്. ഇത് മാത്രമല്ല, ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍ ഇത് ഒരു പ്രധാന കാരണമാണ്.
ഉറക്കമില്ലായ്മ ഉള്ളവരില്‍ ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനും അതുപോലെ, സ്‌ട്രോക്ക് പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നതിനും ഇത് ഒരു കാരണമാകുന്നുണ്ട്. അതിനാല്‍ നല്ല കൃത്യമായ രീതിയില്‍ ഉറക്കം ലഭിച്ചാല്‍ മാത്രമാണ് നല്ല ആരോഗ്യവും കൂടെ നില്‍ക്കുകയുള്ളൂ.

മഞ്ഞള്‍

നല്ല ഉറക്കം എന്നത് ഒരു സ്വപ്‌നം പോലും കാണാതെ സുഖനിദ്ര ലഭിക്കുന്നതാണ്. ഇത്തരത്തില്‍ മനസ്സ് ശാന്തമായി നല്ലപോലെ ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു പാനീയമാണ് പാല്‍. ഈ പാലില്‍ നല്ല മഞ്ഞള്‍ ചേര്‍ത്ത് കുടിച്ചാല്‍ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. നല്ല ഉറക്കം കിട്ടും എന്നത് മാത്രമല്ല, നിങ്ങളുടെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നുണ്ട്. നിങ്ങള്‍ കിടക്കുന്നതിന് മുന്‍പ് ഒരു ടീസ്പൂണ്‍ നല്ല മഞ്ഞള്‍പ്പൊടി എടുത്ത് ചെറുചൂട് പാല്‍ അര ഗ്ലാസ്സ് എടുത്ത് അതില്‍ കലക്കി കുടിക്കുക. ഇത് നിങ്ങള്‍ക്ക് നല്ല ഉറക്കം നല്‍കുന്നതിന് സഹായിക്കുന്നു.

അശ്വഗന്ധ

നമ്മളുടെ മെന്റല്‍ സ്‌ട്രെസ്സ് കുറയ്ക്കുന്നതിനും ഇന്‍സോംനിയ പോലെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒരു ഔഷധമാണ് അശ്വഗന്ധ. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് നല്ല ഉറക്കം ലഭിക്കുന്നതിന് അശ്വഗന്ധ സഹായിക്കുന്നുണ്ട്. അശ്വഗന്ധയും പാലില്‍ ചേര്‍ത്താണ് കഴിക്കേണ്ടത്. ഒരു ടീസ്പൂണ്‍ അശ്വഗന്ധ പൗഡര്‍ എടുക്കുക. ഇത് ചെറുചൂട് പാലില്‍ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് കുടിക്കണം. ഇത് കിടക്കുന്നതിന് അര മണിക്കൂര്‍ മുന്‍പ് കുടിച്ചാല്‍ നല്ലപോലെ ഉറക്കം ലഭിക്കുന്നതിന് സഹായിക്കുന്നതാണ്. കുടിച്ച് അപ്പോള്‍ തന്നെ ഉറക്കം ലഭിക്കുകയും, നല്ലപോലെ സ്‌ട്രെസ്സ് ഫ്രീ ആയി ഉറങ്ങാനും നിങ്ങള്‍ക്ക് സാധിക്കുന്നതാണ്.

കുളിക്കുന്നത്

രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് ചെറുചൂടുവെള്ളത്തില്‍ കുളിക്കാന്‍ പറ്റിയാല്‍ അത് നിങ്ങളുടെ പേശികളെ ലൂസ് ആക്കുകയും, മെന്റല്‍ സ്‌ട്രെസ്സ് കുറയ്ക്കാന്‍ സഹായിക്കുകയും, ശരീരത്തിന് നല്ല റിഫ്രഷിംഗ് ഫീല്‍ നല്‍കാന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.

അതിനാല്‍, എന്നും രാത്രിയില്‍ കിടക്കുന്നതിന് മുന്‍പ് കുളിക്കുന്നത് നല്ലതാണ്. അതുപോലെ, തല നനയ്ക്കുകയാണെങ്കില്‍ തന്നെ ചെറു ചൂടുവെള്ളം മാത്രം എടുക്കാന്‍ ശ്രദ്ധിക്കുക. നല്ല ചൂടുള്ള വെള്ളത്തില്‍ കുളിക്കുന്നത് മുടി കൊഴിച്ചിലിന് കാരണമാകുന്നു. അതുപോലെ, മേല്‍ കഴുകുമ്പോള്‍ നല്ല ചൂടുള്ള വെള്ളം എടുത്താല്‍ അത് ചര്‍മ്മം വരണ്ട് പോകുന്നതിലേയ്ക്ക് നയിക്കുന്നുണ്ട്.

ശ്രദ്ധിക്കേണ്ട മറ്റുകാര്യങ്ങള്‍

എന്നും രാവിലേയും അതുപോലെ തന്നെ രാത്രിയിലും കുറച്ച് നേരം മെഡിറ്റേഷന്‍ ചെയ്ത് ശീലിക്കുന്നത് വളരെ നല്ലതാണ്. മെഡിറ്റേഷന്‍ ചെയ്താല്‍ അത് നിങ്ങളുടെ മനസ്സിനെ ഒരുപരിധിവരെ ശാന്തമാക്കുന്നതിന് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ നിങ്ങള്‍ രാത്രിയില്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറയ്ക്കുക.
രാത്രി ആഹാരം കഴിച്ചതിന് ശേഷം കുറച്ച് നേരം നടക്കുന്നത് നല്ലതാണ്. ഇത് ദഹനം നല്ലരീതിയില്‍ നടക്കാനും അതുപോലെ നല്ലപോലെ ഉറക്കം ലഭിക്കുന്നതിനും സഹായിക്കുന്നുണ്ട്.

Anusha PV

Recent Posts

ജനസംഖ്യാ റിപ്പോർട്ട്‌ ചർച്ചയാക്കി ബിജെപി! എതിർത്ത് ഓവൈസി! |OTTAPRADHAKSHINAM|

ഹിന്ദു ജനസംഖ്യ ഇടിഞ്ഞതിന് കാരണം കോൺഗ്രസ്‌! പ്രീണന രാഷ്ട്രീയം ഇനി ജനങ്ങൾ അനുവദിക്കില്ലെന്ന് ബിജെപി |NARENDRA MODI| #modi #bjp…

5 hours ago

സുവിശേഷ പ്രസംഗത്തില്‍ തുടങ്ങി സ്വന്തമായി സഭയുണ്ടാക്കി

താറാവ് കച്ചവടക്കാരനിൽ നിന്ന് ശതകോടികളുടെ അധിപനായ മെത്രാനായ കഥ !

5 hours ago

മേയര്‍ക്കെതിരേ കേസെടുത്ത പോലീസ് ഡ്രൈവര്‍ യദുവിന്റെ മൊഴിയെടുത്തു,അതു ചോദ്യം ചെയ്യലായിരുന്നുവെന്ന് യദു

കെ എസ് ആര്‍ ടി സി ബസ് തടഞ്ഞ തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയ്ക്കും എതിരേ…

6 hours ago

ഹരിയാനയിൽ വീണ്ടും ട്വിസ്റ്റ് !നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി ചർച്ച നടത്തിയെന്ന് റിപ്പോർട്ട് !സർക്കാരിന് ഭൂരിപക്ഷം തെളിയിക്കാനായേക്കും

മൂന്ന് സ്വതന്ത്ര എംഎൽഎമാർ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ ഭരണ പ്രതിസന്ധി രൂപപ്പെട്ട ഹരിയാനയിൽ നാല് ജെജെപി എംഎൽഎമാർ ബിജെപിയുമായി…

6 hours ago

സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ ! പിരിച്ചു വിട്ടവരെ തിരിച്ചെടുക്കാനും ധാരണ; ജീവനക്കാരും മാനേജ്മെന്റും തമ്മിലുള്ള ചർച്ച വിജയം

യാത്രക്കാരുടെ ദുരിതത്തിന് പരിഹാരമാകുന്നു. സമരം അവസാനിപ്പിക്കാൻ തയ്യാറാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാർ അറിയിച്ചു. എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരും…

7 hours ago

നാളെ മുതൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനുറച്ച് മോട്ടോർ വാഹന വകുപ്പ് ! പോലീസ് സംരക്ഷണം ഉറപ്പാക്കാൻ ആർടിഒമാർക്ക് നിർദേശം !

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നാളെ മുതൽ നടത്താനുറപ്പിച്ച് മോട്ടോര്‍ വാഹന വകുപ്പ് . ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകർ സ്വന്തം…

7 hours ago