Kerala

ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ല്‍ താമസിച്ച് മയക്കുമരുന്ന് വിൽപന; 64.83 ഗ്രാം ​എം​ഡി​എം​എയുമായി പ്രതി പിടിയിൽ

കൊ​ച്ചി: മാരക മയക്കുമരുന്നായ എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അറസ്റ്റിൽ. പാ​ല​ക്കാ​ട് കൊ​ഴി​ഞ്ഞാ​മ്പാ​റ ക​ണ്ണ​ന്‍​മെ​ട് ക​ള​ത്തി​ങ്ക​ല്‍ കെ.​ഡി. ദീ​പ​കി​നെ(26)​യാ​ണ് അറസ്റ്റ് ചെയ്തത്. ‌‌ത​മ്മ​നം-​പു​ല്ലേ​പ്പ​ടി റോ​ഡി​ലെ ലോ​ഡ്ജി​ൽ നി​ന്നാണ് പാ​ലാ​രി​വ​ട്ടം പോലീ​സ് യുവാവിനെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളു​ടെ പ​ക്ക​ൽ​ നി​ന്ന് 64.83 ഗ്രാം ​എം​ഡി​എം​എ പി​ടി​ച്ചെ​ടു​ത്തിട്ടുണ്ട്.

അ​യ​ല്‍​സം​സ്ഥാ​ന​ങ്ങ​ളി​ലെ ര​ഹ​സ്യ സ​ങ്കേ​ത​ങ്ങ​ളി​ല്‍ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന എം​ഡി​എം​എ​യാ​ണ് കു​റ​ഞ്ഞ വി​ല​യ്ക്ക് വാ​ങ്ങി പ്ര​തി നാ​ട്ടി​ലെ​ത്തി​ച്ച് വി​റ്റി​രു​ന്ന​ത്. ന​ഗ​ര​ത്തി​ലെ ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ച്ചാ​ണ് വിൽപന ന​ട​ത്തി​യി​രു​ന്ന​ത്. പാ​ലാ​രി​വ​ട്ടം പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​സ​ഫ് സാ​ജ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

B4 Admin

Recent Posts

ആർ. ശ്രീലേഖയുടെ രാജിവെപ്പ് വ്യാജവാർത്ത; മാധ്യമ കഥകൾക്ക് മറുപടിയുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷിന്റെ ഫേസ്ബുക്ക് കുറിപ്പ്, തിരുവനന്തപുരത്ത് ബിജെപി ഭരണം ഭദ്രം

മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…

3 hours ago

ഗുജറാത്തില്‍ സിനിമയെ വെല്ലുന്ന ഹൈവേ ചേസും വെടിവെയ്പ്പും. കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്നുമായി പോലീസിന്റെ പിടിയിലായി രാജസ്ഥാന്‍ സ്വദേശി

ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…

6 hours ago

അമേരിക്കയില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ഭക്തരും പൂജാരിമാരും ക്ഷേത്രത്തിനുള്ളില്‍ ഉണ്ടായിരുന്നപ്പോഴായിരുന്നു ആക്രമണം നടന്നത്

അമേരിക്കയിലെ ഒഹിയോ സംസ്ഥാനത്തുള്ള ക്ലീവ്ലാന്‍ഡ് പ്രദേശത്ത്, ശ്രീ സ്വാമിനാരായണ്‍ വട്താല്‍ ധാം ഹിന്ദു മന്ദിറിന് നേരെ ഇഷ്ടികകള്‍ ഉപയോഗിച്ച് ആക്രമണവും…

6 hours ago

ഹമാം അല്‍ ഹമ്മാമിന് തീവ്രവാദ ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അല്‍ഖ്വെയ്ദ ബന്ധമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ദുബായ് : ഇസ്രയേലിലേക്ക് സര്‍വീസ് നടത്തിയ ഫ്ലൈദുബായ് വിമാനത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനെ ആക്രമിച്ച് വിമാനം തകര്‍ക്കാന്‍ ശ്രമിച്ച കോ-പൈലറ്റിന് തീവ്രവാദ…

8 hours ago

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

8 hours ago