Thursday, December 18, 2025

ഹരിയാനയിലെ ദാദ്രിയിൽ വാഹനാപകടം !! ഒളിമ്പ്യന്‍ മനു ഭാക്കറിന്റെ മുത്തശ്ശിയും അമ്മാവനും മരിച്ചു

ഒളിമ്പ്യന്‍ മനു ഭാക്കറിന്റെ കുടുംബം സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ട് കുടുംബാംഗങ്ങളായ രണ്ടുപേര്‍ മരണപ്പെട്ടതായി വിവരം. താരത്തിന്റെ മുത്തശ്ശിയും അമ്മാവനുമാണ് മരണപ്പെട്ടതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹരിയാനയിലെ ദാദ്രിയില്‍ വെച്ചാണ് അപകടമുണ്ടായത്. ഇരുവരും സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്ത് തന്നെ ഇരുവരും മരിച്ചതായാണ് വിവരം. അപകടത്തിന് പിന്നാലെ കാറിന്റെ ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു.

അപകടത്തെ കുറിച്ച് മനു ഭാക്കറിന്റെ കുടുംബത്തിന്റെ ഭാഗത്ത് നിന്ന് പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. ഇക്കഴിഞ്ഞ പാരിസ് ഒളിമ്പിക്‌സില്‍ രണ്ട് മെഡലുകള്‍ നേടി ചരിത്രം സൃഷ്ടിച്ച താരമാണ് മനു ഭാക്കര്‍. പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരം നൽകി രാജ്യം താരത്തെ ആദരിച്ചിരുന്നു .

Related Articles

Latest Articles