തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തില്‍ 24 മലയാളികളടക്കം 50 പേർ മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുമ്പ് കുവൈറ്റിൽ നടന്ന വാഹനാപകടത്തില്‍ ആറ് ഇന്ത്യക്കാര്‍ മരിച്ചു. പരിക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നു എന്നാണ് വിവരം. തമിഴ്‌നാട്, ബിഹാര്‍ സ്വദേശികളാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
കുവൈത്തിറ്റിലെ സെവന്‍ത് റിങ് റോഡില്‍ രാവിലെ ആയിരുന്നു അപകടം. മരിച്ചവരും പരിക്കേറ്റവരുമെല്ലാം ഒരു കമ്പനിയിലെ തൊഴിലാളികളാണ്. നിയന്ത്രണം തെറ്റിയെത്തിയ കാർ തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വാനിന്റെ പുറകു ഭാഗത്ത് ഇടിക്കുകയും ഇതിനെത്തുടർന്ന് നിയന്ത്രണം നഷ്ടമായ വാൻ ബൈപാസ് പാലത്തിലേക്ക് ഇടിച്ച് കയറുകയുമായിരുന്നു. രാത്രി ഷിഫ്റ്റില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍, ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

