Car accident in Laha
പത്തനംതിട്ട : പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ളാഹ വിളക്കു വഞ്ചിക്ക് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റിയ ബസ് റോഡിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നു . ഇടിയുടെ ആഘാത്തിൽ ബസ് ഒരു വശത്തേക്ക് മറിഞ്ഞുവെങ്കിലും തീർത്ഥാടകരിൽ ആരുടേയും നില ഗുരുതരമല്ല.തമിഴ് നാട് സ്വദേശികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്.
അതേസമയം തലസ്ഥാനത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. സംസ്ഥാന പാതയിൽ പാലോട് സാമി മുക്കിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, രണ്ട് യുവാക്കളാണ് മരിച്ചത്. പുനലൂർ സ്വദേശി വിഷ്ണുവും (25) മറ്റൊരാളുമാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ കുറിച്ചുള്ള വിവരം ഇതുവരെ അറിഞ്ഞിട്ടില്ല . രാവിലെ ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്.
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…