Friday, September 25, 2026

ളാഹയിൽ വാഹനാപകടം ; ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ടു. ളാഹ വിളക്കു വഞ്ചിക്ക് സമീപത്ത് വെച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം തെറ്റിയ ബസ് റോഡിലെ സംരക്ഷണ ഭിത്തിയിൽ ഇടിച്ചു നിന്നു . ഇടിയുടെ ആഘാത്തിൽ ബസ് ഒരു വശത്തേക്ക് മറിഞ്ഞുവെങ്കിലും തീർത്ഥാടകരിൽ ആരുടേയും നില ഗുരുതരമല്ല.തമിഴ് നാട് സ്വദേശികളായിരുന്നു ബസിൽ ഉണ്ടായിരുന്നത്.

അതേസമയം തലസ്ഥാനത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര് മരിച്ചു. സംസ്ഥാന പാതയിൽ പാലോട് സാമി മുക്കിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ, രണ്ട് യുവാക്കളാണ് മരിച്ചത്. പുനലൂർ സ്വദേശി വിഷ്ണുവും (25) മറ്റൊരാളുമാണ് മരിച്ചത്. മരിച്ച രണ്ടാമത്തെയാളെ കുറിച്ചുള്ള വിവരം ഇതുവരെ അറിഞ്ഞിട്ടില്ല . രാവിലെ ഏഴരയോടെയായിരുന്നു അപകടം സംഭവിച്ചത്.

Related Articles

Latest Articles